city-gold-ad-for-blogger

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവം; ഫലങ്ങളില്‍ വ്യാപക അട്ടിമറിയെന്ന് ആരോപണം, കാസര്‍കോട് ഗവ: കോളജ് പരാതി നല്‍കി

കാസര്‍കോട്: (www.kasargodvartha.com 04/03/2016) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തിന്റെ ഫലങ്ങളില്‍ വ്യാപക അട്ടിമറിയെന്ന് ആരോപണം. ആതിഥേയരായ കോളജിന് അനുകൂലമായാണ് പല ഫല പ്രഖ്യാപനങ്ങളും നടന്നതെന്ന ആരോപണവുമായി കാസര്‍കോട് ഗവ കോളജിലെ വിദ്യാര്‍ത്ഥികളാണ് രംഗത്തുവന്നത്.

തെരുവ് നാടകത്തിന്റെ എല്ലാ സങ്കേതികതകളും ഉപയോഗിച്ച് നാടകം അവതരിപ്പിച്ച കാസര്‍കോട് ഗവ: കോളജ് ഫല പ്രഖ്യാപനം നടത്തിയപ്പോള്‍ ആദ്യം രണ്ടാം സ്ഥാനത്തായിരുന്നു. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ തങ്ങള്‍ക്ക് മൂന്നാം സ്ഥാനമാണ് ലഭിച്ചതെന്ന സന്ദേശമാണ് വിദ്യാര്‍ത്ഥികള്‍ക്ക് അതികൃതര്‍ നല്‍കിയത്. ഇത് ആതിഥേയ കോളജിനെ വിജയിപ്പിക്കാന്‍ വേണ്ടി ചെയ്തതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഗസല്‍, ഹിന്ദുസ്ഥാനി സംഗീതം തുടങ്ങിയ പല മത്സരങ്ങളിലും നിലവാരം കുറഞ്ഞ വിധികര്‍ത്താക്കളാണ് മത്സരങ്ങള്‍ നിയന്ത്രിച്ചത്.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവം; ഫലങ്ങളില്‍ വ്യാപക അട്ടിമറിയെന്ന് ആരോപണം, കാസര്‍കോട് ഗവ: കോളജ് പരാതി നല്‍കിഇതിനെതിരെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വി.സിക്കും സ്റ്റുഡന്‍സ് ഡീനിനും കാസര്‍കോട് ഗവ കോളജ് യൂണിയന്‍ പരാതി നല്‍കി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്റെ ഈ നടപടിക്കെതിരെ കാസര്‍കോട് ഗവ: കോളജ് യൂണിയന്‍ ചെയര്‍മാന്‍ സഹദ് പി.എസ്, ജനറല്‍ സെക്രട്ടറി മുനവ്വര്‍ സാഹിദ് തുടങ്ങിയവര്‍ പ്രതിഷേധിച്ചു.

Keywords : Kasaragod, College, Kannur University, Students, Complaint, Kasargod Govt college approaches authority on results.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia