city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Alumni Meet | കാസർകോട്‌ ജി എച്ച്‌ എസ്‌ എസ്‌: ഒരു മാസം നീളുന്ന പൂർവ വിദ്യാർത്ഥി സംഗമം; നൂറ്റാണ്ടുകളുടെ നൊസ്റ്റാൾജിയ

Kasargod G.H.S.S Alumni Meet 2024
Photo: Arranged

● 'വീണ്ടും പ്രവേശനോത്സവം' ഒരു മാസത്തെ പൂർവ്വ വിദ്യാർത്ഥി സംഗമം  
● ക്യാമ്പുകൾ, കലാ കായിക മത്സരങ്ങൾ, മെഹന്ദി, സംഗീതവും നടക്കുന്നുണ്ട്  
● സ്‌കൂളിന്റെ ചരിത്രവും സംരക്ഷിക്കുന്ന സോവനീറുകളും ഡോക്യുമെന്ററിയും പുറത്തിറക്കും  


കാസർകോട്‌: (KasargodVartha) നൂറ്റാണ്ടുകളുടെ പൈതൃകം സം‌രക്ഷിക്കുന്ന കാസർകോട്‌ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ, പൂർവ്വ വിദ്യാർത്ഥികളുടെ ഓർമ്മകൾക്ക്‌ പുതുജീവൻ നൽകാനൊരുങ്ങുന്നു. ഡിസംബർ 27 മുതൽ ജനുവരി 26 വരെ ഒരു മാസം നീളുന്ന വിപുലമായ പരിപാടികളോടെയാണ്‌ 'വീണ്ടും പ്രവേശനോത്സവം' എന്ന പേരിൽ പൂർവ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുന്നത്. 

പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമം, കലാ കായിക മത്സരങ്ങള്‍, മെഡിക്കല്‍ ക്യാമ്പ്‌, സര്‍ഗ്ഗ സായാഹ്നം, ഫുഡ്‌, മെഹന്ദി ഫെസ്റ്റ്‌ മെഗാ മ്യൂസിക്കല്‍ ഇവന്റ്‌ എന്നിവയാണ്‌ പ്രധാന പരിപാടികൾ. സ്‌കൂളിന്റെ ചരിത്രം അനാവരണം ചെയ്യുന്ന സോവനീർ, ഡോക്യുമെന്ററി എന്നിവയും പുറത്തിറക്കും. ഒ.എസ്‌.എയുടെ നേതൃത്വത്തിൽ സ്‌കൂളിൽ ചേർന്ന ജനറൽ ബോഡി യോഗം 101 അംഗ സംഘാടക സമിതിക്ക്‌ രൂപം നൽകി. 

വര്‍ക്കിങ്ങ്‌ പ്രസിഡണ്ട്‌ കെ.ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷാഫി.എ നെല്ലിക്കുന്ന്‌ സ്വഗതം പറഞ്ഞു. ട്രഷറര്‍ സി.കെ അബ്‌ദുല്ല ചെര്‍ക്കള, വൈസ്‌ പ്രസിഡണ്ടുമാരായ ഹനീഫ്‌ നെല്ലിക്കുന്ന്‌, മൂസ ബി. ചെര്‍ക്കള, സി.എ മുഹമ്മദ്‌ ചെര്‍ക്കള, എ.എസ്‌ മുഹമ്മദ്‌ കുഞ്ഞി, ഷാഫി പാറക്കട്ട, മഹമൂദ്‌ വട്ടയക്കാട്‌, കെ.എച്ച്‌ മുഹമ്മദ്‌, താഹിറ എം, ശ്രീജ സുനില്‍, ഗിരിധര്‍ രാഘവന്‍, അബൂബക്കര്‍ തുരുത്തി, ഫസീല അബ്‌ദുല്ല, അനീസ എ.എച്ച്‌, കെ. വേണു ഗോപാല്‍, മുഹമ്മദ്‌ മുബാറക്ക്‌, സി.എച്ച്‌ അബ്‌ദുല്ല കുഞ്ഞി, നിയാസ്‌ ജസ്‌മാന്‍, വിജയചന്ദ്രന്‍, ഹീരാ ദേവി എന്നിവര്‍ സംസാരിച്ചു. ഷുക്കൂര്‍ തങ്ങള്‍ നന്ദി പറഞ്ഞു. 

ഭാരവാഹികള്‍: എന്‍.എ നെല്ലിക്കുന്ന്‌ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ അബ്ബാസ്‌ ബീഗം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു, ഹെഡ്‌ മിസ്‌ട്രസ്സ്‌ എ.ഉഷ (രക്ഷാധികാരികള്‍) എന്‍.എ അബൂബക്കര്‍ (ചെയര്‍മാന്‍) കെ.ജയചന്ദ്രന്‍, അഡ്വ. പി.വി ജയരാജന്‍, ടി.പി ഇല്ല്യാസ്‌ (വൈസ്‌ ചെയര്‍മാന്‍മാര്‍) ഷാഫി എ.നെല്ലിക്കുന്ന്‌്‌ (ജനറല്‍ കണ്‍വീനര്‍) ഹാരിസ്‌ സിറ്റി ചപ്പല്‍, ശ്രീജ സുനില്‍, ഹമീദ്‌ കാവില്‍, മാഹിന്‍ കോളിക്കര (കണ്‍വീനര്‍മാര്‍) ട്രഷറര്‍ സി.കെ അബ്‌ദുല്ല ചെര്‍ക്കള. വിവിധ സബ്‌ കമ്മിറ്റികളും രൂപീകരിച്ചു.

സ്‌കൂളിന്റെ പൂർവ്വ വിദ്യാർത്ഥികൾക്കൊപ്പം, പ്രദേശവാസികളും സ്ഥാപനങ്ങളും സംഗമത്തെ പിന്തുണയ്ക്കും.

#KasargodAlumni, #SchoolReunion, #KasargodGHS, #KeralaAlumniMeet, #CulturalCelebration, #SchoolEvents

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia