എം.പി ഫണ്ട് വിനിയോഗത്തില്‍ ജില്ലയ്ക്ക് ഒന്നാം സ്ഥാനം
Sep 26, 2013, 19:50 IST
കാസര്‍കോട്: പതിനഞ്ചാം ലോക്‌സഭയില്‍ 2009-10 മുതല്‍ 2012-13 വരെയുളള കാലയളവില്‍ കേരളത്തിലെ പാര്‍ലമെന്റംഗങ്ങളുടെ ഫണ്ട് വിനിയോഗത്തില്‍ കാസര്‍കോട് ജില്ലാ ഒന്നാം സ്ഥാനത്ത്. പലിശ സഹിതം 102 ശതമാനം തുക ചെലവഴിച്ച് ഇടുക്കിയോടൊപ്പം കാസര്‍കോട് ഒന്നാം സ്ഥാനത്താണെന്നും എം.പി ഫണ്ട് വിനിയോഗ അവലോകന യോഗത്തില്‍ വ്യക്തമാക്കി.
കേരളത്തിലെ പാര്‍ലമെന്റ് മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ പദ്ധതി നടത്തിപ്പില്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലം 91 ശതമാനം തുക ചെലവഴിച്ച് രണ്ടാം സ്ഥാനത്താണ്. 11.5 കോടി രൂപാ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിന് ലഭിച്ചതില്‍ 10.5 കോടിയാണ് ചെലവഴിച്ചത്. പ്ലാനിംഗ് ആന്റ് ഇക്കണോമിക്‌സ് വകുപ്പിന്റെ എം.പി ഫണ്ട് മോണിറ്ററിംഗ് കമ്മിറ്റി റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ലഭിച്ച തുകയുടെ 102.72 ശതമാനം ചെലവഴിച്ച ഇടുക്കി പാര്‍ലമെന്റ് മണ്ഡലമാണ് ഒന്നാം സ്ഥാനത്ത്. കാസര്‍കോട് 102. 71 ശതമാനം ചെലവഴിച്ചാണ് രണ്ടാം സ്ഥാനത്തെത്തിയത്. എഞ്ചിനീയര്‍മാരുടേയും ഉദ്യോഗസ്ഥരുടേയും അപര്യാപ്തതയില്‍ വീര്‍പ്പു മുട്ടുമ്പോഴും ജില്ലാ അഭിമാന നേട്ടം കൈവരിച്ചതില്‍ ബന്ധപ്പെട്ടവരെ പി. കരുണാകരന്‍ എം.പി അഭിനന്ദിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രാദേശിക ഫണ്ട് വിനിയോഗ പുരോഗതി അവലോകന യോഗത്തില്‍ പി. കരുണാകരന്‍ എം.പി അധ്യക്ഷത വഹിച്ചു. എം.പി പ്രാദേശിക വികസന ഫണ്ടില്‍ 2009-10 മുതല്‍ 2013-14 വരെ 259 പദ്ധതികള്‍ നടപ്പാക്കി. 91 ശതമാനം തുകചെലവഴിച്ചു. നിര്‍വഹണം അവസാന ഘട്ടത്തിലെത്തിയ പദ്ധതികള്‍ ഒരു മാസത്തിനകം പൂര്‍ത്തീകരിക്കണമെന്നും അവശേഷിക്കുന്ന പ്രൊജക്ടുകള്‍ കൂടി ഈ സാമ്പത്തിക വര്‍ഷം പൂര്‍ണമായും നടപ്പാക്കണമെന്നും എം.പി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
പട്ടികജാതി, പട്ടികവര്‍ഗത്തിന് പ്രത്യേകം സ്‌കീമുകള്‍ നടപ്പാക്കുന്നതിനും കാസര്‍കോട് മണ്ഡലം ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി. രാജ്യസഭാംഗങ്ങളായ പി.ജെ കുര്യന്‍, എം.പി അച്യുതന്‍ എന്നിവര്‍ നിര്‍ദേശിച്ച പദ്ധതികളുടെ പുരോഗതി യോഗം അവലോകനം ചെയ്തു.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജി ശങ്കരനാരായണന്‍, ഫിനാന്‍സ് ഓഫീസര്‍ ഇ.പി രാജ്‌മോഹന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, ബ്ലോക്കുതല എഞ്ചിനീയര്‍മാര്‍, നിര്‍മിതികേന്ദ്രം അധികൃതര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Keywords: Kasaragod, District, Kerala, MP Fund, Idukki, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: