Upgrade | ജനറൽ ആശുപത്രി ഡയാലിസിസ് യൂണിറ്റ് മൂന്നാമത്തെ ഷിഫ്റ്റ്' പ്രവർത്തനം ആരംഭിച്ചു
● നഗരസഭ ചെയമാൻ അബ്ബാസ് ബീഗം ഈ പുതിയ സൗകര്യം ഉദ്ഘാടനം ചെയ്തു.
● മൂന്നാമത്തെ ഷിഫ്റ്റിന് ആവശ്യമായ രണ്ട് ഡയാലിസിസ് ടെക്നീഷ്യൻമാരെ നിയമിച്ചു.
കാസർകോട്: (KasargodVartha) ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ മൂന്നാമത്തെ ഷിഫ്റ്റ് പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയമാൻ അബ്ബാസ് ബീഗം ഈ പുതിയ സൗകര്യം ഉദ്ഘാടനം ചെയ്തു.
ഇതോടെ 12 അധിക രോഗികൾക്ക് ഡയാലിസിസ് സൗകര്യം ലഭ്യമാകും. നേരത്തെ 25 രോഗികൾക്ക് മാത്രമേ ഈ സൗകര്യം ലഭിച്ചിരുന്നുള്ളൂ. എൻഡോസൾഫാൻ ഫണ്ട് ഉപയോഗിച്ചാണ് ഈ യൂണിറ്റ് ആരംഭിച്ചത്. എന്നാൽ, ഈ ഫണ്ട് നിർത്തലാക്കിയതിനെ തുടർന്ന് കാസർകോട് നഗരസഭ 17 ലക്ഷം രൂപയുടെ പ്രോജക്ട് ഫണ്ട് അനുവദിച്ചാണ് യൂണിറ്റിന്റെ പ്രവർത്തനം തുടരുന്നത്. കഴിഞ്ഞ വർഷവും ഇത്തരത്തിൽ നഗരസഭ ഫണ്ട് നീക്കിവെച്ചിരുന്നു.
എൻ എച്ച് എം വഴി നിയമിച്ച ജീവനക്കാർക്ക് പുറമെ മൂന്നാമത്തെ ഷിഫ്റ്റിന് ആവശ്യമായ രണ്ട് ഡയാലിസിസ് ടെക്നീഷ്യൻമാരെ കാസ്പ് ഫണ്ട് ഉപയോഗിച്ച് നിയമിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ഖാലിദ് പച്ചക്കാട് അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദ്, വികസന സ്ഥിരം സമിതി ചെയർമാൻ ആസിഫ് സഹിർ, മുനിസിപ്പൽ എഞ്ചിനീയർമാരായ ലതീഷ്, രാജി എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എ ജമാൽ അഹ് മദ് സ്വാഗതവും മാഹിൻ കുന്നിൽ നന്ദിയും പറഞ്ഞു.
#dialysis #healthcare #hospitalexpansion #Kasargod #Kerala #India #medical #health