city-gold-ad-for-blogger

ഗാസയിലെ കൂട്ടക്കൊല: 1500 കുട്ടികളുടെ പേരുകൾ വായിച്ച് കാസർകോട്ട് ഐക്യദാർഢ്യം സംഘടിപ്പിക്കുന്നു

Meeting to review preparations for Kasaragod Gaza solidarity event
Representational Image generated by Grok

● അഡ്വ. പി വി കെ നമ്പൂതിരി ഫൗണ്ടേഷനും മറ്റ് സാംസ്കാരിക സംഘടനകളും സഹകരിക്കുന്നു.
● പ്രമുഖ സാഹിത്യകാരൻ എൻ എസ് മാധവൻ, മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
● പലസ്തീൻ വസ്ത്രമായ കഫിയ ധരിച്ചായിരിക്കും അമ്പതോളം പേർ പേരുകൾ വായിക്കുക.
● ലഘുചിത്ര പ്രദർശനവും കവിതാ ആലാപനവും പരിപാടിയുടെ ഭാഗമായുണ്ടാവും.
● സംസ്ഥാനതലത്തിൽ 18000 കുട്ടികളുടെ പേരുകൾ വായിക്കുന്നതിൻ്റെ ജില്ലാതല കൂട്ടായ്മയാണിത്.

കാസർകോട്: (KasargodVartha) ഗാസയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ വായിച്ചുകൊണ്ട് ചിന്താ രവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 'ഗാസയുടെ പേരുകള്‍' എന്ന പരിപാടി ഞായറാഴ്ച കാസര്‍കോട് നടക്കും. അഡ്വ. പി വി കെ നമ്പൂതിരി ഫൗണ്ടേഷന്റെയും കാസര്‍കോട് നഗരം കേന്ദ്രീകരിച്ചുള്ള മറ്റ് സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സംസ്ഥാനതലത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ട 18000 കുട്ടികളുടെ പേരുകള്‍ വായിക്കുന്ന പരിപാടിയുടെ കാസര്‍കോട് ജില്ലാതല കൂട്ടായ്മയാണിത്. ഞായറാഴ്ച വൈകിട്ട് 3.30ന് പുലിക്കുന്ന് സന്ധ്യാരാഗം ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. പ്രമുഖ സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍, മാധ്യമ പ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ എന്നിവരും ജില്ലയിലെ പ്രമുഖ സാഹിത്യ-സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും പരിപാടിയില്‍ സംബന്ധിക്കും.

ഗാസയില്‍ കൊല്ലപ്പെട്ട ഏകദേശം ആയിരത്തി അഞ്ഞൂറോളം കുട്ടികളുടെ പേരുകളാണ് ചടങ്ങില്‍ വായിക്കുക. ഏതാണ്ട് അമ്പതോളം പേര്‍ ചേര്‍ന്നായിരിക്കും പേരുകള്‍ വായിക്കുന്നത്. പലസ്തീന്‍ വസ്ത്രമായ കഫിയ ധരിച്ചായിരിക്കും കൊല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ വായിക്കുക. ഇതിന് പുറമെ, ഗാസയിലെ വംശഹത്യ സംബന്ധിച്ച ലഘു ചിത്രങ്ങളുടെ പ്രദര്‍ശനവും കവിതാ ആലാപനവും പരിപാടിയുടെ ഭാഗമായി ഉണ്ടാവും.

പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ യോഗം ചേര്‍ന്നു. ജി ബി വത്സന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സുബിന്‍ ജോസ് സ്വാഗതം പറയുകയും സത്യന്‍ പി വി പരിപാടി വിശദീകരിക്കുകയും ചെയ്തു. 

പി ദാമോദരന്‍, എ എസ് മുഹമ്മദ്കുഞ്ഞി, ടി എ ഷാഫി, എം വി സന്തോഷ്, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, ബാലകൃഷ്ണന്‍ ചെര്‍ക്കള, രാധാകൃഷ്ണന്‍ കാമലം, കെ വി ഗോവിന്ദന്‍, ബപ്പിടി മുഹമ്മദ് കുഞ്ഞി, ഗോകുല്‍ പി വി, ഷാഫി എ നെല്ലിക്കുന്ന്, കെ എച്ച് മുഹമ്മദ്, ഷുക്കൂര്‍ കോളിക്കര, സി എല്‍ ഹമീദ്, ഫറൂഖ് കാസ്മി, താഹിറ, പി എം കബീര്‍, എന്‍ എ ഹമീദ്, ഹസൈനാര്‍ തോട്ടുംഭാഗം എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

ഗാസയിലെ കുരുന്നുകൾക്ക് വേണ്ടിയുള്ള ഈ വേറിട്ട ഐക്യദാർഢ്യ പരിപാടി കൂടുതൽ പേരിലേക്ക് എത്തിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക 

Article Summary: Kasaragod organizes solidarity event for Gaza children.

#Kasaragod #GazaSolidarity #ChildrenOfGaza #Palestine #ChintharaviFoundation #IndiaStandsWithGaza

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia