city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് കോട്ട കൈയേറ്റം: സിപിഎം വിജിലന്‍സിന് പരാതി നല്‍കി

കാസര്‍കോട്: (www.kasargodvartha.com 05/07/2015) കാസര്‍കോട് കോട്ട ഭൂമി വ്യാജ രേഖകളുണ്ടാക്കി സ്വകാര്യവ്യക്തികള്‍ തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം കാസര്‍കോട് ഏരിയാകമ്മിറ്റി വിജിലന്‍സിന് പരാതി നല്‍കി. വ്യാജ രേഖകളുണ്ടാക്കി കോട്ട കൈയേറാന്‍ നടത്തുന്ന ശ്രമം തടയണമെന്നും കൈയേറ്റക്കാരെയും കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

കാസര്‍കോട് കോട്ട കൈയേറ്റം: സിപിഎം വിജിലന്‍സിന് പരാതി നല്‍കിനൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടയുടെ 5.41 ഏക്കര്‍ സ്ഥലം നിയമവിരുദ്ധ മാര്‍ഗത്തിലൂടെ രേഖകളുണ്ടാക്കി ചില സ്വകാര്യവ്യക്തികള്‍ കൈയടക്കി വച്ചിരിക്കുകയാണ്. കോട്ടയുടെ സ്ഥലം തട്ടിയെടുക്കാനുള്ള ശ്രമം 1971ല്‍ തുടങ്ങിയതാണ്. 1973ല്‍ ലഭിച്ച കാസര്‍കോട് ലാന്‍ഡ് ട്രിബ്യൂണല്‍ ഉത്തരവിന്റെ മറവിലാണ് തട്ടിപ്പുകള്‍ അരങ്ങേറിയത്. ഈ ഉത്തരവ് 1974ല്‍ കോഴിക്കോട് ലാന്‍ഡ് അപ്പ്‌ലറ്റ് അതോറിറ്റി റദ്ദാക്കിയതും ഭൂമി സര്‍ക്കാരിന്റേതാണെന്ന് സംശയാതീതമായി ഹൈക്കോടതി തീര്‍പ്പുകല്‍പിച്ചതുമാണ്.

വസ്തുത ഇതായിരിക്കെ 2009ല്‍ ഭൂമിയുടെ കുടിശ്ശിക പിരിക്കാന്‍ കാസര്‍കോട് തഹസില്‍ദാര്‍ തളങ്കര വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടത് നിയമവിരുദ്ധവും അധികാര ദുര്‍വിനിയോഗവും അഴിമതിയുമാണ്. നികുതി സ്വീകരിച്ച് കൃത്രിമമായി ചമച്ച ആധാരം റദ്ദാക്കിയ കലക്ടറുടെ ഉത്തരവ് 2013ല്‍ റദ്ദാക്കിയ ലാന്‍ഡ് റവന്യു കമീഷണറുടെ ഉത്തരവ് നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാണ്. സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് നിയമപരമായ അവകാശമായി അനുവദിക്കണമെന്നും തര്‍ക്കഭൂമി സര്‍വേ നടത്തി കണ്ടെത്തി നല്‍കണമെന്ന ലാന്‍ഡ് റവന്യു കമീഷണറുടെ ഉത്തരവിന് പിന്നില്‍ അരങ്ങേറിയ അഴിമതിയും ഗൂഢാലോചനയും അന്വേഷിക്കണം.

ഹൈക്കോടതി വിധി നിലനില്‍ക്കെ സ്ഥലത്തിന്റെ നികുതി സ്വീകരിച്ചതും ഉടന്‍ സ്വകാര്യവ്യക്തികള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് കൊടുത്തതും നിയമവിരുദ്ധവും കുറ്റകൃത്യവുമാണ്. 2009ല്‍ ഭൂമി സംബന്ധിച്ചുണ്ടാക്കിയ ആധാരങ്ങള്‍ റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സിപിഎം ഏരിയാസെക്രട്ടറി കെ.എ മുഹമ്മദ് ഹനീഫ്, വിജിലന്‍സ് ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം കാസര്‍കോട് കോട്ടയുടെ സ്ഥലം സ്വകാര്യവ്യക്തികള്‍ക്ക് വിറ്റ സംഭവത്തില്‍ അന്വേഷണം അടിയന്തമായി പൂര്‍ത്തീകരിക്കണമെന്ന് സിപിഎം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. കോട്ടയുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തി സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ വേഗത്തിലാക്കണം.

2009ല്‍ കോട്ടയുടെ ഭാഗമായുള്ള 5.41 ഏക്കര്‍ സ്ഥലത്തിന്റെ 50 വര്‍ഷത്തെ നികുതി കുടിശിക സ്വീകരിച്ച് സ്വകാര്യവ്യക്തികള്‍ക്ക് വിറ്റത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കലക്ടര്‍ റദ്ദാക്കിയതാണ്. കലക്ടറുടെ ഉത്തരവ് റദ്ദാക്കി 2013ല്‍ ലാന്‍ഡ് റവന്യു കമീഷണറായിരുന്ന ടി.ഒ സൂരജ് ഇറക്കിയ ഉത്തരവിന് പിന്നില്‍ ഉന്നതതല നീക്കമുണ്ട്. ഭൂമി കൈയറിയതിനു പിന്നില്‍ ആരായാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. ടി.വി ഗോവിന്ദന്‍ അധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരന്‍, ജില്ലാസെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

നഗരത്തിന് സമീപമുള്ള പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള കാസര്‍കോട് കോട്ട ഉള്‍പെടുന്ന സ്ഥലം സ്വകാര്യവ്യക്തികള്‍ കൈവശപ്പെടുത്തിയത് ഉന്നതതല സംഘം അന്വേഷിക്കണമെന്നും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പി. കരുണാകരന്‍ എം.പി ആവശ്യപ്പെട്ടു. പുരാവസ്തു വകുപ്പ് ഈ വിഷയത്തില്‍ ഇതുവരെയായും ഇടപെടാത്തത് ദുരൂഹമാണ്. സര്‍ക്കാര്‍ സ്ഥലവും സ്വത്തും സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥര്‍തന്നെ ഇതിന് കൂട്ടുനില്‍ക്കുകയാണ്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, CPM, Complaint, Committee, Land, Fake document, Investigation, Kasargod Fort, Kasargod fort: CPM lodged complaint to vigilance.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia