കാസര്‍കോട്ടെ പോലീസ് വെടിവെപ്പ്: അക്രമത്തില്‍ കാല് പഴുത്ത റഷീദ് ആശുപത്രിയില്‍
Mar 5, 2013, 19:58 IST

കാസര്‍കോട്: മൂന്ന് വര്‍ഷം മുമ്പ് രണ്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ മരിക്കാനിടയായ കാസര്‍കോട്ടെ പോലീസ് വെടിവെപ്പിനിടെ പോലീസിന്റെ ക്രൂരമായ ലാത്തി അടിയില്‍ കാല് പഴുത്ത മധൂര്‍ കൊല്ലങ്കാനത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കണ്ണൂര്‍ പഴയങ്ങാടി സ്വദേശി വി.എം. അബ്ദുര്‍ റഷീദ് (47) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ദുരിത കിടക്കയില്‍ കഴിയുന്നു.
കാസര്‍കോട് നായക്‌സ് റോഡിലെ സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായ അബ്ദുര്‍ റഷീദ് ജോലിക്ക് പോകുന്നതിനിടയിലാണ് പോലീസ് സംഘത്തിന്റെ നടുവില്‍ അകപ്പെട്ടത്. പോലീസ് വളഞ്ഞിട്ട് ലാത്തി കൊണ്ട് തലങ്ങും വിലങ്ങും അടിക്കുകയും ഷൂസിട്ട കാലുകൊണ്ട് ചവിട്ടുകയുമായിരുന്നു.
പോലീസ് കണ്ണില്‍ കണ്ടവരെയെല്ലാം ലാത്തി കൊണ്ടും കണ്ണീര്‍ വാതക ഷെല്‍ ഉപയോഗിച്ചും നേരിടുന്നതിനിടയിലാണ് ഫുഡ് പാത്തിലൂടെ നടന്ന് പോവുകയായിരുന്ന റഷീദും ക്രൂരമായി അക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തത്. അടിയേറ്റ് റോഡില്‍ വീണ റഷീദിനെ പോലീസ് തന്നെയാണ് പിന്നീട് ആശുപത്രിയിലെത്തിച്ചത്.
![]() |
File photo |
തുടര്‍ ചികിത്സയ്ക്കും നിത്യ ചെലവിനും മരുന്നിനും ഏറെ കഷ്ടപ്പെട്ട റഷീദിന്റെ കാല്‍ ഇപ്പോള്‍ പഴുത്തിരിക്കുകയാണ്. വാക്കര്‍ ഉപയോഗിച്ചാണ് നേരത്തെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയിരുന്നത്. പോലീസിന്റെ ലാത്തി അടിയും ഷൂസിട്ട കാലു കൊണ്ടുള്ള ചവിട്ടും റഷീദിനെ നിത്യ രോഗിയാക്കി മാറ്റുകയും ചെയ്തു. ജീവിക്കാന്‍ പോലും മാര്‍ഗമില്ലാതെ കരുണയുള്ളവരുടെ സഹായം കാത്തു കഴിയുകയാണ് മക്കളില്ലാത്ത റഷീദും ഭാര്യ ഷാഹിനയും.
Keywords: Quarters, Rasheed, Work, Kasaragod, Muslim-league, Attack, Hospital, Police, General-hospital, Treatment, Muslim-league-Leaders, Helping hands, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.