Holiday | വിനായക ചതുര്‍ത്ഥി: കാസര്‍കോട്ട് സെപ്റ്റംബർ 7ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു
നേരത്തേ പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല
കാസർകോട്: (KasargodVartha) വിനായക ചതുർത്ഥി പ്രമാണിച്ച് കാസർകോട് ജില്ലയിൽ സെപ്റ്റംബർ ഏഴിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ - സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. നേരത്തേ പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. വിനായക ചതുർത്ഥി ഉത്സവത്തോടനുബന്ധിച്ച് കാസർകോട് ജില്ലയ്‌ക്ക് എല്ലാ വർഷവും പ്രാദേശിക അവധി പ്രഖ്യാപിക്കാൻ കാസർകോട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസമാണ് ഗണേശ ചതുർഥിയായി ആഘോഷിക്കുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം, ഗണേശൻ ജനിച്ച ദിവസമായി ഇത് കണക്കാക്കപ്പെടുന്നു. ജ്ഞാനത്തിന്റെയും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും ദൈവമായാണ് ഗണപതിയെ വിശ്വാസികൾ കണക്കാക്കുന്നത്.
ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ വിനായക ചതുർത്ഥി ദിവസം പ്രത്യേക പൂജകളും ചടങ്ങുകളും നടത്തും. രാജ്യത്തുടനീളം വളരെ ആവേശത്തോടെ ആഘോഷിക്കുന്ന 10 ദിവസത്തെ ഉത്സവമാണിത്.
#VinayakaChaturthi #Kasargod #LocalHoliday #Kerala #India #Festival #GaneshChaturthi #PublicHoliday #Education #Government #ReligiousCelebration