Identified | നട്ടുച്ചക്ക് റോഡരികില്‍വീണ് മരിച്ച നിലയില്‍ കണ്ടത്തിയ ആളെ തിരിച്ചറിഞ്ഞു
*നുളളിപ്പാടി ക്വാര്‍ടേഴ്സില്‍ താമസക്കാരനായ ദുദ്രപ്പ ലമാണി ആണ് മരിച്ചത്.
*കാവേരിയിലെ പരേതനായ ചന്ദ്രപ്പ - ഗഗൗവ്വ ദമ്പതികളുടെ മകനാണ്.
*ഒമ്പത് വര്‍ഷമായി കാസര്‍കോട്.
കാസര്‍കോട്: (KasargodVartha) നട്ടുച്ചക്ക് റോഡരികിലൂടെ നടന്നുപോകുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. കര്‍ണാടക കാവേരി സ്വദേശിയും കാസര്‍കോട് നുളളിപ്പാടി ക്വാര്‍ടേഴ്സില്‍ താമസക്കാരനുമായ ദുദ്രപ്പ ലമാണി (45) ആണ് മരിച്ചത്.
കാവേരിയിലെ പരേതനായ ചന്ദ്രപ്പ - ഗഗൗവ്വ ദമ്പതികളുടെ മകനാണ്. ഒമ്പത് വര്‍ഷമായി കാസര്‍കോട് നിര്‍മാണ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു. സൂര്യാഘാതമേറ്റതാണോ മരണമെന്ന സംശയം നിലനില്‍ക്കുന്നുണ്ട്.
ഭാര്യ: ശാന്തൗവ്വ. മക്കള്‍: അനിത, സവിത. സഹോദരങ്ങള്‍: ഹെംലപ്പ, പുരുസപ്പ. കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.