Heavy Rain | നിരവധി വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കെ റോഡിലേക്ക് തെങ്ങ് കടപുഴകി വീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; വീഡിയോ
കാസർകോട്: (KasargodVartha) നിരവധി വാഹനങ്ങൾ (Vehicles) ഓടിക്കൊണ്ടിരിക്കെ റോഡിലേക്ക് (Road) തെങ്ങ് കടപുഴകി വീണു. ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെ ചൂരി (Choori) ജുമാ മസ്ജിദ് പള്ളിക്ക് സമീപമാണ് അപകടം.
കാസർകോട് നിന്ന് മധൂരിലേക്കും (Madhur) ഉളിയത്തടുക്ക, സീതാംഗോളി ഭാഗത്തേക്കും തിരിച്ചും നിരവധി വാഹനങ്ങൾ സഞ്ചരിച്ചു കൊണ്ടിരിക്കവേയാണ് പെട്ടെന്ന് അപകടം സംഭവിച്ചത്. ഒരു മിനിവാൻ കടന്നു പോയ ഉടനെ ആണ് അതിൻ്റെ പിറകിൽ തെങ്ങ് വീണത്. ഇതിനെ തുടർന്ന് ഈ ഭാഗത്തേക്കുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
തൊട്ടടുത്തുള്ള കെട്ടിടങ്ങളിലേക്ക് വീഴാതിരുന്നതു കൊണ്ട് വൻ അപകടം ഒഴിവായി. തെങ്ങ് വീഴുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ചൂരി പള്ളിക്കും പാലത്തിനുമിടയിലാണ് തെങ്ങ് കടപുഴകിയത്. നാട്ടുകാർ ചേർന്ന് തെങ്ങ് മുറിച്ചു മാറ്റിയ ശേഷം ഗതാഗതം പുന:സ്ഥാപിച്ചു. അപകട സാധ്യതയുള്ള മരങ്ങളും തെങ്ങുകളും മുറിച്ചു മാറ്റാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.