city-gold-ad-for-blogger

കാസർകോട് മധുവാഹിനി പുഴയോട് ചേർന്ന ചാലിൽ ഒഴുക്കിൽപ്പെട്ട 12 വയസ്സുകാരൻ്റെ മൃതദേഹം കണ്ടെത്തി

kasargod boy drowning missing
Photo: Special Arrangement

● ചെർക്കള പാടിയിലെ മിഥിലാജ് ആണ് മരിച്ചത്.
● ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്കാണ് സംഭവം.
● മൃതദേഹം ആലംപാടി പാലത്തിന് സമീപം നിന്ന് കണ്ടെത്തി.

കാസർകോട്: (KasargodVartha) മധുവാഹിനി പുഴയോട് ചേർന്ന ചാലിൽ കുളിച്ചുകൊണ്ടിരിക്കെ  കുട്ടി ഒഴുക്കിൽപ്പെട്ട 12 കാരൻ്റെ മൃതദേഹം കണ്ടെത്തി.

ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് ഈ ദാരുണമായ സംഭവം നടന്നത്. ചെർക്കള പാടിയിലെ മിഥിലാജ് ആണ് ഒഴുക്കിൽപ്പെട്ടത്.

വിവരമറിഞ്ഞ് ഉടൻ തന്നെ കാസർകോട് നിന്നും അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. ആലംപാടി പാലത്തിന് സമീപം നാട്ടുകാരാർക്കാണ് മൃതദേഹം കിട്ടിയത്.

കുട്ടിക്കുവേണ്ടി സീനിയർ ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർ സണ്ണി ഇമാ ന്യുവലിൻ്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്‌സ് സംഘം കോപ്പയിലെ തടയണ ഭാഗത്താണ് തെരെച്ചിൽ നടത്തിവന്നത്.നാട് ഒന്നടങ്കം തിരച്ചിലിന് ഇറങ്ങിയിരുന്നു.

Updated

പുഴയിൽ കുളിക്കുമ്പോൾ എന്തെല്ലാം മുൻകരുതലുകൾ എടുക്കണം? നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക.

Article Summary: Body of 12-year-old boy found after drowning in river.

#Kasargod #MadhuvahiniRiver #Drowning #ChildSafety #KeralaNews #Tragedy

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia