city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജലസംരക്ഷണത്തിന് മുന്‍ഗണന നല്‍കി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

കാസര്‍കോട്: (www.kasargodvartha.com 25/03/2015) ബ്ലോക്ക് പഞ്ചായത്ത് അവതരിപ്പിച്ച 2015- 16 ബജറ്റില്‍ ജലസംരക്ഷണത്തിന് മുന്‍ഗണന. സംസ്ഥാനത്ത് തന്നെ ഭൂഗര്‍ഭ ജലനിരപ്പില്‍ ഏറ്റവും കുറവുള്ള കാസര്‍കോട് ബ്ലോക്കില്‍ കുടിവെള്ള സ്രോതസുകള്‍ സംരക്ഷിക്കുന്നതിനും മഴവെള്ള സംഭരണത്തിനും പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

43,10,95,800 രൂപ വരവും 43,04,66,800 രൂപ ചിലവും 6,29,000 രൂപ മിച്ചം വരുന്ന ബജറ്റാണ് വൈസ് പ്രസിഡണ്ട് മൂസ ബി ചെര്‍ക്കള അവതരിപ്പിച്ചത്. ജനകീയാസൂത്രണ പദ്ധതിക്ക് 4.60 കോടിയും ആരോഗ്യ മേഖലയ്ക്ക് 8.53 ലക്ഷം രൂപയും നീക്കിവച്ചു. സാമൂഹിക ക്ഷേമത്തിന് 45.32 ലക്ഷവും പട്ടികജാതി വികസനത്തിന് മൂന്ന് കോടിയും പട്ടിക വര്‍ഗ വികസനത്തിന് 3.80 ലക്ഷം രൂപയും വകയിരുത്തി.

വ്യവസായത്തിന് 25.10 ലക്ഷം രൂപയും കൃഷി വികസനത്തിന് 2.50 കോടി രൂപയും വകയിരുത്തി. അധികാര വികേന്ദ്രീകരണത്തിന്റെ പ്രധാന ഘടകമായ ബ്ലോക്ക് പഞ്ചായത്തുകളെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ ബജറ്റ് പ്രസംഗത്തില്‍ വൈസ് പ്രസിഡണ്ട് ആശങ്ക രേഖപ്പെടുത്തി. 30 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക്ക് നിയന്ത്രിക്കുന്നതിനായി ബോധവല്‍ക്കരണം നടത്തുവാനും തീരുമാനിച്ചു.

പ്രസിഡണ്ട് അഡ്വ. മുംതാസ് ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എ.കെ ഹനീഫ്, എസ്. കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ജലസംരക്ഷണത്തിന് മുന്‍ഗണന നല്‍കി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

Keywords : Kasaragod, Kerala, Budget, Block Panchayath, Drinking Water, Kasargod block panchayat budget. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia