city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Budget | ഉൽപാദന മേഖലയ്ക്കും പശ്ചാത്തല മേഖലയ്ക്കും മുൻതൂക്കം നൽകി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

Kasargod Block Panchayat Budget 2025-26 Presentation
Photo: Achu Kasaragod

● ഉൽപാദന മേഖലയ്ക്ക് 11 കോടി രൂപയുടെ പദ്ധതികൾ. 
● പശ്ചാത്തല മേഖലയുടെ വികസനത്തിനായി 2,44,30,000 രൂപ വകയിരുത്തി.
● തൊഴിലുറപ്പ് പദ്ധതിക്കായി 36,12,89,070 രൂപ വകയിരുത്തി.

കാസർകോട്: (KasargodVartha) ഉൽപാദന മേഖലയ്ക്കും പശ്ചാത്തല മേഖലയ്ക്കും മുൻതൂക്കം നൽകിയുള്ള കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് പി അഷറഫ് അലി അവതരിപ്പിച്ചു. 11 കോടി രൂപയാണ് ഉൽപാദന മേഖലയ്ക്ക് നീക്കിവെച്ചിരിക്കുന്നത്. ഭരണസമിതിയുടെ അഞ്ചാമത്തെ വാർഷിക ബജറ്റാണ് അവതരിപ്പിച്ചത്. കൂട്ടായ പ്രവർത്തനത്തിലൂടെ 2021-22 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിൽ ആദ്യമായി  കാസർകോട് ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതി ചിലവ് 100 ശതമാനം ചിലവഴിച്ചതായും 2023-24 വർഷം 82 ശതമാനം ചിലവഴിച്ചതായും 2024-25 വർഷത്തെ പദ്ധതി 100 ശതമാനത്തിലെത്തിക്കാൻ സാധിക്കുമെന്നും വൈസ് പ്രസിഡണ്ട് പറഞ്ഞു. 

Kasargod Block Panchayat Budget 2025-26 Presentation

49,90,25,919 വരവും, 49,70,36,970 രൂപ ചിലവും, 19,88,949 രൂപ മിച്ചവും പ്രതീക്ഷിക്കുതാണ് ബജറ്റ്. പ്രതീക്ഷിത വരുമാനത്തെ നിയന്ത്രണങ്ങൾ പാലിച്ച് ഉത്പാദന മേഖല, സേവന മേഖല, പഞ്ചാത്തല മേഖല എന്നിങ്ങനെ മൂന്നായി തിരിച്ച് അവയിൽ മുൻഗണനാക്രമം നിശ്ചയിക്കുന്നതിൽ ബ്ലോക്ക് പഞ്ചായത്തിൻ്റെ സാമൂഹിക, സാമ്പത്തിക പരിസ്ഥിതി കണക്കിലെടുത്ത് ഭരണസമിതി അംഗങ്ങളുടെയും ആസൂത്രണ ഭരണഘടന സമിതി അംഗങ്ങളുടെയും അഭിപ്രായ സമന്വയത്തിലൂടെ, വിഭാവന ചെയ്യുന്ന സാമൂഹ്യനീതി, സമത്വം, പിന്നോക്ക വിഭാഗങ്ങളുടെ അർഹമായ പരിഗണന എന്നിവ എല്ലാം ഉൾക്കൊണ്ട് സമഗ്ര തലസ്പർശിയും,സമസ്ത-ജനസേവന, പരിപാലനവും പരമാവധി ഉറപ്പാക്കികൊണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

ഉല്പാദന മേഖല

കാർഷിക മേഖലയ്ക്കും, ക്ഷീര വികസനത്തിനും, മൃഗ സംരക്ഷണത്തിനും പ്രാധാന്യം നൽകിയ ബജറ്റാണ് 2025-26 വാർഷിക ബജറ്റ്. ഇതിനായി ആകെ 59,02,500/- രൂപ വകയിരുത്തിയിട്ടുണ്ട്. കാസർകോട് ബ്ലോക്ക് പഞ്ചായത്തിൻ്റെ 2025-26 മേഖല വനിതാ വാർഷിക ബജറ്റ് പ്രാധാന്യം കൊടുക്കുന്ന മറ്റൊരു വികസനമാണ്. സ്മീ ശാക്തീകരണം ലക്ഷ്യമിട്ട് വനിതാ ഗ്രൂപ്പകൾക്ക് സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിനായി 33 ലക്ഷം രൂപ സബ്ലിഡി ഇനത്തിൽ നീക്കിവെച്ചിട്ടുണ്ട്. മാത്രമല്ല ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ വനിതാ വിപണന കേന്ദ്രം പൂർത്തീകരണത്തിനായി 18 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 

സ്വയംതൊഴിൽ പദ്ധതികൾക്ക് ഊന്നൽ നൽകി ശാസ്ത്രീയമായി ആവിഷ്കരിക്കുന്നതിനും ചെറുകിട സൂക്ഷ്മ സംരംഭങ്ങളുടെ പുനരുദ്ധാരണത്തിനും ആകെ 51,00,000 രൂപ വകയിരുത്തുന്നു. എ.ബി.സി പദ്ധതി വിഹിതമായി 3,00,000/ രൂപയും നീക്കിവെച്ചിട്ടുണ്ട്. ഉത്പാദന മേഖലയിൽ ആകെ 11,00,2,500/- രൂപ വകയിരുത്തിയിട്ടുണ്ട്.

സേവന മേഖല

സേവന മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ബഡ്‌ജറ്റിൽ അനന്തമായ സേവന മേഖലകളിൽ അവയുടെ മുൻഗണനാ ക്രമം നിശ്ചയിക്കുന്നതിന് വളരെ ശ്രദ്ധ ചെലുത്തുന്നു.കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അറബികടൽ, ചന്ദ്രഗിരിപുഴ, ഷിറിയ പുഴ, എന്നിവയുടെ തീരദേശമുൾകൊള്ളുന്ന പ്രദേശമാണെങ്കിലും ശുദ്ധജല ദൗർലഭ്യം നേരിടുന്ന ഒരു ജില്ലകൂടിയാണ്.ഇത് കണക്കിലെടുത്ത് ജനങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിന് അതാത് പ്രദേശത്തെ സാദ്ധ്യതകൾ കണക്കിലെടുത്ത് എല്ലായിടത്തും കുടിവെള്ളത്തിൻ്റെ പൊതുവിതരണം ഉറപ്പാക്കുന്നതിന് ഈ മേഖലയിൽ 60,00,000/- രൂപ വകയിരുത്തുന്നു.

സേവന മേഖലയിൽ ഭവന നിർമ്മാണത്തിന് പരമ പ്രധാന്യം നൽകുന്നുണ്ട്. സംസ്ഥാന സർക്കാർ പരമാവധി ഭവന രഹിതരെ സംസ്ഥാന -കേന്ദ്ര സർക്കാരുകളുടെ പ്രധാന പദ്ധതികളായ ലൈഫ്, പിഎംഎവൈ എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പാർപ്പിട മേഖലയിൽ ഭവന നിർമ്മാണത്തിനായി ആകെ ഈ വർഷം 2,43,77,400/- രൂപ വകയിരുത്തുന്നു.

സേവന മേഖലയിൽ അടിയന്തിര പ്രാധാന്യം അർഹിക്കുന്നതാണ് -ആരോഗ്യ മേഖല. കോവിഡ് മഹാമാരി പൂർണ്ണമായും വിട്ടുമാറിയിട്ടില്ലാത്ത ഈ സാഹചര്യത്തിൽ പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനും സിഎച്ച്സി, പിഎച്ച്സി എന്നിവയിൽ ചികിൽസാസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും അത്യാഹിത മരുന്നുകളുടെ ലഭ്യത ഉറപ്പാക്കി പോഷകാഹാര അപര്യാപ്തത പരിഹരിച്ച് ആരോഗ്യമേഖലയിലെ കേരളത്തിൻ്റെ പ്രഥമസ്ഥാനം നിലനിർത്തുന്നതിനും ഈ മേഖലയിൽ 1,78,50,000/- രൂപയും വകയിരുത്തുന്നു.

നൂതന സാങ്കേതിക വിദ്യ പരിചയപ്പെടുന്നതിനും നവീന ആശയങ്ങൾ മനസ്സിലാക്കി പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ബ്ലോക്ക് പഞ്ചായത്ത് ജന പ്രതിനിധികൾക്കും ജീവനക്കാർക്കുമായി ഒരു പഠനയാത്ര നടത്തുന്നതിനായി 4 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തുന്നു. പ്രകൃതി ദുരന്തങ്ങളും മറ്റ് മാരക രോഗങ്ങളും പ്രതിരോധിക്കാനായി ബ്ലോക്ക് തല സന്നദ്ധ സേനയെ പരിശീലിപ്പിച്ച് എടുക്കുന്നതിനായി 3 ലക്ഷം രൂപ വകയിരുത്തി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. 

മാലിന്യ നിർമാർജ്ജനം

ആരോഗ്യ പരിപാലനത്തിൻ്റെ മുഖമുദ്രയാണ് പൊതു ശുചിത്വവും, മാലിന്യ നിർമ്മാർജ്ജനവും, മാലിന്യത്തെ അവയുടെ ഉത്ഭവസ്ഥാനത്തുതന്നെ നിർമാർജ്ജനം ചെയ്യുന്നതിനും, ജൈ -അജൈവ മാലിന്യങ്ങളെ പുനഃചാക്രീകരിക്കുന്നതിനും, പ്ലാസ്റ്റിക് പൂർണ്ണമായും നിരോധിക്കുന്നതിനും, വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചെങ്കിലും അവയൊന്നും ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ  കഴിഞ്ഞില്ല. 

 പരിസര ശുചിത്വവും,ആരോഗ്യവും, സംസ്കാരവും പരസ്പരം ഇഴചേർന്നു നിൽക്കുന്നു .ആരോഗ്യഖമുള്ള സമൂഹത്തിന് ശാസ്ത്രീയ രീതിയിലുള്ള മാലിന്യ നിർമാർജ്ജന പദ്ധതികൾ ഒഴിച്ചുകൂടാനാവാത്തതാണ്. ശുചിത്വമിഷൻ്റെ സഹായത്തോടെ ആർ.ആർ.എഫ് നിർമ്മാണം അടക്കം ഈ മേഖലക്കായി 1,10,00,000 /- രൂപ വകയിരുത്തുന്നു.

പിന്നോക്ക വിഭാഗം എസ് സി -എസ്ടി സാമൂഹ്യ സമത്വം ഉറപ്പാക്കുന്നതിന് ഇനിയും പൂർണ്ണമായും കഴിഞ്ഞിട്ടില്ല എന്നുള്ളതുകൊണ്ട് തന്നെ എസ് സി -എസ്ടി വിഭാഗം വിദ്ധ്യാർത്ഥികളെ സമൂഹത്തിന്റെ മുൻ നിരയിലെത്തിക്കുന്നതിന് ഉയർന്ന വിദ്ധ്യാഭ്യാസം നൽകുന്നതിനും അവരുടെ ക്ഷേമ പ്രവർത്തനത്തിനുമായി 1,30,63,000/- രൂപ ഇതിനായി വകയിരുത്തുന്നു. വയോജന പരിപാലനം, അറുപത് വയസ്സ് കഴിഞ്ഞ വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും 10,00,000/- രൂപ വകയിരുത്തുന്നു. സമൂഹത്തിലെ മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി അവരുടെ ജീവനോപാധിക്കും സാമൂഹ്യ സുരക്ഷയ്ക്കു‌മായി 40,00,000/- രൂപ വകയിരുത്തുന്നു.

യുവജന ക്ഷേമ പ്രവർത്തനത്തിനും കലാ- സാംസ്കാരികപ്രവർത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അനൗപചാരിക വിദ്യാഭ്യാസം അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 36,10,000 രൂപ വകയിരുത്തുന്നു

തിരക്കേറിയജീവിതം നയിക്കുന്ന പുതിയ സമൂഹം സ്വന്തം ആരോഗ്യത്തിൽ ജാഗരൂഗരാവാത്തതും പുതിയ ഭക്ഷണ സംസ്കാരവുംകാരണം ജീവിത ശൈലി രോഗങ്ങൾ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. പൊതു ജനാരോഗ്യം മുൻനിർത്തിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള രണ്ട് സി.എച്ച്.സി കളുടെയും ഹോമിയോ ആശുപത്രികളുടെയും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി 15,25,000/- രൂപ വകയിരുത്തിയിട്ടുണ്ട്. കുട്ടികളുടെ ശാരീരിക - മാനസിക വളർച്ചയ്ക്കായി അംഗണവാടി പോഷകാഹാര പദ്ധതികൾക്കായി 36 ലക്ഷം രൂപയും വകയിരുത്തുത്തി.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ്  ഗ്രാമ പഞ്ചായത്തുകളിലെ സാമൂഹീക സുരക്ഷ ഉറപ്പ് വരുത്തുന്ന പദ്ധതിയായ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി 36,12,89,070 രൂപ വകയിരുത്തി. പദ്ധതി രൂപീകരണം മോണിറ്റിങ്ങ് എന്നിവയ്ക്കായി രണ്ട് ലക്ഷംരൂപയും വകയിരുത്തുന്നു. സേവന മേഖലയിൽ ആകെ 6,41,72,400 രൂപ വകയിരുത്തി.

പശ്ചാത്തലമേല

പൊതു കെട്ടിടങ്ങൾ പാലങ്ങൾ റോഡുകൾ പൊതു ഇടങ്ങളിലെ വൈദ്യുതീകരണം എന്നിങ്ങനെ പശ്ചാത്തല മേഖലയുടെ വികസനത്തിനായി 2,44,30,000 രൂപ വകയിരുത്തി. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് 2025-26 സേവന മേഖലയിൽ സമസ്ത മേഖലകളെയും സ്പർശിച്ച് എല്ലാ വിഭാഗത്തെയും ഉൾക്കൊണ്ട്  സമഗ്ര സേവന-വികസന കാഴ്ചപ്പാടിനും സാമൂഹ്യ നീതിക്കും ഊന്നൽ നൽകിയിട്ടുണ്ട്. 

പശ്ചാത്തല മേഖലയിലും, സേവന മേഖലയിലും പ്രത്യേകിച്ചും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സ്വപ്ന പദ്ധതികളായ പിഎംഎവൈ/ലൈഫ് എന്നീ പദ്ധതികളിലൂടെ പരമാവധി ഭവനരഹിതരെ ഈ പദ്ധതിക്ക് കീഴിൽ കൊണ്ടുവരാൻ ബോധപൂർവ്വം ശ്രമിച്ചുകൊണ്ട് സമസ്തതല/സകല ജന വിഭാഗത്തിൻറെയും ക്ഷേമതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വിഭാവനം ചെയ്തിട്ടുള്ള ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എ സൈമ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന അബ്ദുള്ള, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷെമീമ അൻവർ,  സുകുമാരന്‍ കുതിരപ്പടി തുടങ്ങിയവർ ബജറ്റിന് ആശംസകൾ നേർന്നു. സെക്രട്ടറി നന്ദഗോപാല സ്വാഗതം പറഞ്ഞു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

Kasargod Block Panchayat's 2025-26 budget focuses on production, infrastructure, and social welfare, prioritizing agriculture, women empowerment, housing, and health sectors.

#KasargodPanchayatBudget #AgricultureDevelopment #WomenEmpowerment #InfrastructureGrowth #HealthCareBudget #SocialWelfare

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia