city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ഭൂരഹിതരില്ലാത്ത ജില്ലയാകുന്നു; 32,046 പ്ലോട്ടുകള്‍ കണ്ടെത്തി: റവന്യു വകുപ്പ് മന്ത്രി

കാസര്‍കോട്: ഭൂരഹിതരില്ലാത്ത സംസ്ഥാനത്തെ രണ്ടാമത്തെ ജില്ലയായി കാസര്‍കോടിനെ രണ്ട് മാസത്തിനകം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന റവന്യു വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഭൂരഹിതരില്ലാത്ത ജില്ലയായി കാസര്‍കോടിനെ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു കൂട്ടിയ റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമി ഇല്ലാത്തവര്‍ക്ക് നല്‍കാന്‍ നേരത്തേ 40,761 പ്ലോട്ടുകളാണ് റവന്യു-സര്‍വെ അധികൃതര്‍ ജില്ലയില്‍ പരിശോധിച്ചത്. ഇതില്‍ റവന്യു ഭൂമി, പുറംമ്പോക്ക്  ഭൂമി, കൈവശം വെച്ചിട്ടുളള സര്‍ക്കാര്‍ ഭൂമി, മിച്ചഭൂമി എന്നിവ ഉള്‍പെടും. എന്നാല്‍ ഇങ്ങനെ പരിശോധിച്ച ഭൂമിയില്‍ റോഡ് സൗകര്യം ഇല്ലാത്തതും പൊതു ആവശ്യത്തിനും വേണ്ടതുമായി ഭൂമി ഒഴിവാക്കി 32,046 പ്ലോട്ടുകള്‍ അനുവദിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

കാസര്‍കോട് ഭൂരഹിതരില്ലാത്ത ജില്ലയാകുന്നു; 32,046 പ്ലോട്ടുകള്‍ കണ്ടെത്തി: റവന്യു വകുപ്പ് മന്ത്രി

വിവിധ വില്ലേജ് പരിധിയില്‍ ഇനിയും കൂടുതല്‍ സ്ഥലം ലഭ്യമാണോ എന്ന് പരിശോധിച്ച് പരമാവധി ഭൂമി കണ്ടെത്തുന്നതാണ്.  ജില്ലയിലെ 10,271 അപേക്ഷകര്‍ക്കാണ് ഭൂമി നല്‍കുന്നത്. മറ്റുളള ജില്ലകളില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ താമസമാക്കാന്‍ സ്വയം സന്നദ്ധരായിട്ടുളള 15,000 പേര്‍ക്ക് കൂടി ഭൂമി അനുവദിക്കും. ഓരോ അപേക്ഷകനും മൂന്ന് സെന്റ് സ്ഥലത്തിനു പുറമെ  റോഡ്, മറ്റ് പൊതു ആവശ്യത്തിനുളള സൗകര്യത്തിനും സ്ഥലം നീക്കിവെച്ചിട്ടുണ്ട്.

ഭൂരഹിതര്‍ക്ക് നല്‍കാനായി കണ്ടെത്തിയ സ്ഥലം ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അത്യാവശ്യമാണെങ്കില്‍ വിട്ടുകൊടുക്കാനായി മൂന്ന് ഇരട്ടി വേറെ സ്ഥലം  ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തി നല്‍കണമെന്നും മന്ത്രി പറഞ്ഞു.  എന്നാല്‍ സ്വകാര്യ വ്യക്തികള്‍ക്ക് ഇത്തരത്തില്‍ ഭൂമി വിട്ടു കൊടുക്കണമെങ്കില്‍ വാസയോഗ്യമായ അഞ്ച് ഇരട്ടി ഭൂമി നല്‍കണം. പട്ടണ പ്രദേശത്താണെങ്കില്‍ കൈവശം വെച്ച ഭൂമിയുടെ മാര്‍ക്കറ്റ് വിലയുടെ അടിസ്ഥാനത്തില്‍ ബദല്‍ ഭൂമി ലഭ്യമാക്കണം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് മൂന്ന് വര്‍ഷത്തിനകം 76,311 പേര്‍ക്ക് പട്ടയം നല്‍കി. ഉടന്‍ തന്നെ 35,000 പേര്‍ക്ക് കൂടി പട്ടയം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

മഞ്ചേശ്വരം, വെളളരിക്കുണ്ട് താലൂക്കുകളുടെ ഉദ്ഘാടനം  മുഖ്യമന്ത്രിയുടെ സമയം കണ്ടെത്തി ഉടന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. തീരദേശത്തുളളവര്‍ക്ക് പരമാവധി തീരദേശത്ത് തന്നെ ഭൂമി ലഭ്യമാക്കാന്‍ നടപടി എടുക്കും. യോഗത്തില്‍ ജില്ലാ കലക്ടര്‍  പി.എസ് മുഹമ്മദ് സഗീര്‍, ലാന്റ് റവന്യു കമ്മീഷണര്‍ മോഹന്‍ദാസ്,  ജോയിന്റ് കമ്മീഷണര്‍ രതീഷ്, സബ്കലക്ടര്‍ ജീവന്‍ ബാബു, എ.ഡി.എം എച്ച്. ദിനേശന്‍, റവന്യു വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Land, Minister, Adoor-Prakash, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia