Achievement | കാസർകോട്ടെ കുഞ്ഞു പ്രതിഭ ആദം ഹൻസൽ ഇൻഡ്യ ബുക്ക് ഓഫ് റെകോർഡിൽ
● വിവിധ വസ്തുക്കളും മൃഗങ്ങളും തിരിച്ചറിയുന്നതിലെ അസാധാരണ കഴിവ്
● ഒരു വയസും പത്തു മാസവും പ്രായമുള്ളപ്പോൾ നേട്ടം
● മാതാപിതാക്കളുടെ പൂർണ പിന്തുണയാണ് കരുത്തായത്
കാസർകോട്: (KasargodVartha) അപൂർവമായ പ്രതിഭ കൊണ്ട് ഇൻഡ്യ ബുക് ഓഫ് റെകോർഡിൽ ഇടം നേടി മാന്യ സംസം നഗറിലെ സകരിയ്യ-റൈസ ദമ്പതികളുടെ മകൻ ആദം ഹൻസൽ. ഒരു വയസും പത്തു മാസവും പ്രായമുള്ള ആദം ഹൻസൽ വിവിധ വസ്തുക്കൾ, മൃഗങ്ങൾ, രൂപങ്ങൾ എന്നിവ തിരിച്ചറിയുന്നതിലും പസിൽ പൂർത്തിയാക്കുന്നതിലും കഴിവ് തെളിയിച്ചു കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.
10 വാഹനങ്ങൾ, 14 മൃഗങ്ങൾ, എട്ട് പഴങ്ങൾ, അഞ്ച് വളർത്തുമൃഗങ്ങൾ, അഞ്ച് പ്രവർത്തനങ്ങൾ, 15 വസ്തുക്കൾ, 12 ശരീരഭാഗങ്ങൾ എന്നിവ തിരിച്ചറിയുകയും 25 രൂപങ്ങൾ അടങ്ങുന്ന ഒരു പസിൽ പൂർത്തിയാക്കുകയും ഏഴ് വളയങ്ങൾ അടുക്കുകയും ചെയ്തുകൊണ്ടാണ് ഹൻസൽ പ്രതിഭ തെളിയിച്ചത്.
പിതാവ് സകരിയ്യ അബൂദബിയിൽ ഓപോ ബ്രാൻഡ് റെപ്രസന്റീവായി ജോലി ചെയ്യുന്നു. മാതാവ് റൈസ കാസർകോട്ടെ ആശുപത്രിയിൽ എക്സറേ ടെക്നീഷ്യനാണ്. കുഞ്ഞു പ്രായത്തിൽ തന്നെ ആദമിന് കരുത്തായത് മാതാപിതാക്കളുടെ പൂർണ പിന്തുണയാണ്.
#AdamHansal #Kasaragod #IndiaBookofRecords #childprodigy #talent #achievement #toddler #puzzle