city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Achievement | ദേശീയ സ്‌കൂൾ ചാംപ്യൻഷിപിൽ കേരള ജൂനിയർ ടീമിന്റെ ക്യാപ്റ്റൻ; കാസർകോട് സ്വദേശി ശ്രീരാഗ് കബഡിയിൽ തിളങ്ങുന്നു

kasaragods shreerag leads kerala in national kabaddi champi
Photo: Arranged

● പൊയ്നാച്ചി ആടിയത്ത് സ്വദേശിയാണ് ശ്രീരാഗ്.
● നേരത്തെ ദേശീയ സബ് ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിലും കളിച്ചിട്ടുണ്ട്.
● സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

കാസർകോട്: (KasargodVartha) മധ്യപ്രദേശിൽ നടക്കുന്ന 68-ാമത് സ്കൂൾ ദേശീയ കബഡി ചാംപ്യൻഷിപിൽ കേരള ജൂനിയർ ആൺകുട്ടികളുടെ ടീമിനെ നയിക്കുന്ന കാസർകോട് സ്വദേശി ശ്രീരാഗ് ജില്ലയ്ക്ക് അഭിമാനമായി. പൊയ്‌നാച്ചി മേൽബാര ആടിയത്തെ സുകുമാരൻ-ജയശ്രീ ദമ്പതികളുടെ മകനായ ശ്രീരാഗിന്റെ കാപ്റ്റൻസിയിൽ കേരളം ഇതുവരെ മൂന്ന് മത്സരങ്ങളിൽ വിജയിച്ച് മുന്നേറുകയാണ്. നവംബർ 16 മുതൽ ആരംഭിച്ച മത്സരങ്ങൾ  20 വരെ തുടരും.

kasaragods shreerag leads kerala in national kabaddi champi

കബഡിയിലെ തന്റെ അപാരമായ പ്രതിഭ കൊണ്ട് ശ്രീരാഗ് നേരത്തെ ബീഹാറിലെ പട്നയിൽ നടന്ന ദേശീയ സബ് ജൂനിയർ കബഡി  ചാംപ്യൻഷിപിലും കേരള ടീമിൽ ഇടം നേടിയിരുന്നു. ജില്ലാ ടീമിനെയും പ്രതിനിധീകരിച്ചിട്ടുള്ള ശ്രീരാഗ്, സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ കബഡിയിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

kasaragods shreerag leads kerala in national kabaddi champi

ആടിയത്തെ ചിദംബരം വായനശാലയുടെ നിരന്തരമായ പിന്തുണയാണ് ശ്രീരാഗിനെ ഇത്രയേറെ ഉയരങ്ങളിൽ എത്തിച്ചത്. ശ്രീരാഗ് പോലുള്ള വളർന്നുവരുന്ന പ്രതിഭകൾക്ക് വായനശാല പ്രവർത്തകർ നൽകുന്ന പ്രോത്സാഹനവും പിന്തുണയും എടുത്തു പറയേണ്ടതാണ്. ശ്രീരാഗിന്റെ നേട്ടങ്ങൾ കാസർകോടിന്റെയും കേരളത്തിന്റെയും കായികരംഗത്തെ ഉണർത്തുന്നതാണ്. 

kasaragods shreerag leads kerala in national kabaddi champi

ഒരു ഗ്രാമത്തിൽ നിന്ന് ഉയർന്നുവന്ന ശ്രീരാഗ്, കഠിനാധ്വാനത്തിലൂടെയും പ്രയത്നത്തിലൂടെയും  എങ്ങനെ വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാമെന്ന് കാണിച്ചുതരികയാണ്. മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും പിന്തുണയാണ് ഈ മിടുക്കന്റെ കരുത്ത്. നായ്‌മാർമൂല തൻബീഹുൽ ഇസ്‌ലാം ഹയർ സെകൻഡറി സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: സൂരജ്, സംഗീത്.

 

kasaragods shreerag leads kerala in national kabaddi champi

#kabaddi #keralasports #indiansports #schoolsports #shreerag #kasargod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia