Development | വികസനക്കുതിപ്പിലേക്ക് കാസര്‍കോട്; 70 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി; സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍

● വിദ്യാഭ്യാസ മേഖലയ്ക്ക് 1638.35 ലക്ഷം രൂപയുടെ 14 പദ്ധതികൾ
● എൻഡോസൾഫാൻ പുനരധിവാസത്തിനും പദ്ധതികൾ.
● 54 സ്മാർട്ട് അംഗൻവാടികളുടെ കെട്ടിടങ്ങൾ നിർമ്മിക്കും.
കാസര്‍കോട്: (KasargodVartha) ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 70 കോടി രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ഭരണാനുമതി ലഭിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ബജറ്റില്‍ അനുവദിച്ച ഈ തുക ഉപയോഗിച്ച് 83 വിവിധ പദ്ധതികള്‍ നടപ്പാക്കും. പൊതുവായ വികസനത്തിന് ഊന്നല്‍ നല്‍കുന്ന ഈ പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു.
വിദ്യാഭ്യാസ മേഖലയ്ക്ക് 1638.35 ലക്ഷം രൂപയുടെ 14 പദ്ധതികളും, കൃഷി മേഖലയ്ക്ക് 263.05 ലക്ഷം രൂപയുടെ രണ്ട് പദ്ധതികളും, മൃഗ സംരക്ഷണ മേഖലയ്ക്ക് 256.19 ലക്ഷം രൂപയുടെ ഒരു പദ്ധതിയും, കുടിവെള്ള മേഖലയ്ക്കായി 59.90 ലക്ഷം രൂപയുടെ ഒരു പദ്ധതിയും അനുവദിച്ചിട്ടുണ്ട്. കൂടാതെ, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി 376.84 ലക്ഷം രൂപയുടെ പദ്ധതിക്കും, റോഡുകളും പാലങ്ങളും നിര്‍മ്മിക്കുന്നതിനായി 1493.29 ലക്ഷം രൂപയുടെ നാല് പദ്ധതികള്‍ക്കും, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വികസനത്തിനായി 150 ലക്ഷം രൂപയുടെ പദ്ധതിക്കും ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
സാമൂഹ്യ ക്ഷേമ വിഭാഗത്തില്‍ 1056.32 ലക്ഷം രൂപ ചെലവഴിച്ച് 54 സ്മാര്‍ട്ട് അംഗന്‍വാടികളുടെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും. കായിക മേഖലയില്‍ 577.50 ലക്ഷം രൂപയുടെയും ടൂറിസം മേഖലയില്‍ 499 ലക്ഷം രൂപയുടെയും പദ്ധതികളും ഈ പാക്കേജില്‍ ഉള്‍പ്പെടുന്നു. പൊതുജന സേവനം മെച്ചപ്പെടുത്തുന്നതിനായി 579.18 ലക്ഷം രൂപയുടെ രണ്ട് പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം, 2024-25 സാമ്പത്തിക വര്‍ഷം കാസര്‍കോട് വികസന പാക്കേജില്‍ ഇതിനോടകം ഭരണാനുമതി ലഭിച്ച 46 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് അതത് വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. പൂര്‍ത്തീകരിച്ചതും നടന്നുവരുന്നതുമായ വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ അനുവദിച്ച മുഴുവന്‍ തുകയും ചിലവഴിച്ച് 100% ചെലവ് നേട്ടം കൈവരിക്കാന്‍ സാധിച്ചതിലൂടെ സംസ്ഥാനത്തിന് തന്നെ മാതൃകയായി കാസര്‍കോട് മാറിയെന്ന് കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ വി. ചന്ദ്രന്‍ അറിയിച്ചു.
ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിച്ച 46 പദ്ധതികളില്‍ വിദ്യാഭ്യാസ മേഖലയിലെ 1262.65 ലക്ഷം രൂപയുടെ 11 പദ്ധതികളും, കൃഷി മേഖലയിലെ 201.87 ലക്ഷം രൂപയുടെ ഒരു പദ്ധതിയും, മത്സ്യബന്ധന മേഖലയിലെ 263 ലക്ഷം രൂപയുടെ രണ്ട് പദ്ധതികളും, ആരോഗ്യ മേഖലയിലെ 626 ലക്ഷം രൂപയുടെ മൂന്ന് പദ്ധതികളും, വ്യവസായ മേഖലയിലെ 198 ലക്ഷം രൂപയുടെ ഒരു പദ്ധതിയും, ജലസേചന മേഖലയിലെ 762.35 ലക്ഷം രൂപയുടെ പദ്ധതികളും ഉള്‍പ്പെടുന്നു.
കൂടാതെ, എന്‍ഡോസള്‍ഫാന്‍ പുനരധിവാസത്തിനായി 745.80 ലക്ഷം രൂപയുടെ രണ്ട് പദ്ധതികളും, റോഡുകളും പാലങ്ങളും നിര്‍മ്മിക്കുന്നതിനായി 1902.20 ലക്ഷം രൂപയുടെ രണ്ട് പദ്ധതികളും, സാമൂഹ്യ നീതി വിഭാഗത്തിലെ 14 സ്മാര്‍ട്ട് അംഗനവാടി കെട്ടിട നിര്‍മ്മാണത്തിനായി 144.98 ലക്ഷം രൂപയുടെ പദ്ധതികളും ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിച്ചവയില്‍ പ്രധാനമാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. ഈ വാർത്ത ഷെയർ ചെയ്യുക.
The Kasaragod district administration has approved projects worth 70 crore rupees for the comprehensive development of the district. 83 different projects will be implemented using this amount allocated in the budget under the Kasaragod Development Package for the 2023-24 financial year. District Collector K. Imbasekhar informed that all these projects, which focus on overall development, will be completed on time.
#KasaragodDevelopment, #KeralaProjects, #DevelopmentNews, #Infrastructure, #Education, #SocialWelfare