അതിവേഗ റെയില്‍പാത: കാസര്‍കോടിനെ ഒഴിവാക്കിയത് ലാഭനഷ്ടത്തിന്റ പേരിലല്ല, ജില്ലയോടുള്ള അവഗണന കൊണ്ടുമാത്രം- എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ
Aug 3, 2016, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 03/08/2016) അതിവേഗ റെയില്‍പാതയുടെ സാധ്യതാപഠനത്തില്‍ നിന്നും ജില്ലയെ ഒഴിവാക്കിയത് ലാഭ നഷ്ടത്തിന്റെ പേരിലല്ലെന്നും ജില്ലയോട് സര്‍ക്കാറുകള്‍ കാണിക്കുന്ന അവഗണന കൊണ്ടു മാത്രമാണെന്നും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു. ജില്ലയോട് കേന്ദ്ര കേരള സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചും, നിര്‍ദിഷ്ട അതിവേഗ റെയില്‍ പാതയില്‍ കാസര്‍കോടിനെ കൂടി ഉള്‍പെടുത്തി മംഗളൂരു വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടും മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമവും സായാഹ്ന ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എ എ ജലീല്‍, ഇ അബൂബക്കര്‍, അബ്ദുര്‍ റഹ് മാന്‍ പട്‌ള, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, നാസര്‍ ചായിന്റടി, മുഹമ്മദ് കുഞ്ഞി ഹിദായത്ത്‌നഗര്‍, മമ്മു ചാല, ഹാഷിം ബംബ്രാണി, റഹ് മാന്‍ തൊട്ട, ഇഖ്ബാല്‍ ചൂരി, ബി എം സി ബഷീര്‍, ബഷീര്‍ പൈക്ക, ഉമറുല്‍ ഫാറൂഖ് ആദൂര്‍, സി ഐ എ ഹമീദ്, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഉപ്പളയിലും, മേല്‍പറമ്പിലും, കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്തും, തൃക്കരിപ്പൂര്‍ ടൗണിലും പ്രതിഷേധ സംഗമങ്ങള്‍ നടന്നു. പരിപാടികളില്‍ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും നേതാക്കളും ജനപ്രതിനിധികളും സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി സിദ്ദീഖ് സന്തോഷ് നഗര്‍ സ്വാഗതവും ശംസുദ്ദീന്‍ കിന്നിംഗാര്‍ നന്ദിയും പറഞ്ഞു.
Keywords : MLA, N.A.Nellikunnu, Inauguration, Muslim-league, Protest, Kasaragod, Express Railway, Kasaragod:Muslim League against ignorance.