നിരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട് സ്വദേശി കഞ്ചാവുമായി എറണാകുളത്ത് പിടിയില്‍
Aug 27, 2017, 18:38 IST
കാസര്‍കോട്: (www.kasargodvartha.com 27.08.2017) നിരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട് സ്വദേശി കഞ്ചാവുമായി എറണാകുളത്ത് പിടിയിലായി. മൊഗ്രാല്‍ പുത്തൂരില്‍ താമസക്കാരനായ മൊയ്തു എന്ന മൊയ്തീന്‍ കുഞ്ഞി (32) യെയാണ് എറണാകുളത്ത് പോലീസ് അറസ്റ്റു ചെയ്തത്. മൊഗ്രാല്‍ പുത്തൂരിലെ ലൈറ്റ് ആന്‍ഡ് സൗണ്ട്സ് കടയുടമ ഇബ്രാഹിമിനെ കുത്തിപ്പരിക്കേല്‍പിക്കുകയും കട അടിച്ചുതകര്‍ക്കുകയും ചെയ്ത കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ് മൊയ്തീന്‍ കുഞ്ഞിയെന്ന് പോലീസ് പറഞ്ഞു.
ഇൗ കേസില്‍ പോലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് കഞ്ചാവുമായി മെയ്തീന്‍ കുഞ്ഞി എറണാകുളത്ത് പോലീസിന്റെ പിടിയിലായത്. മൊയ്തീനെ കാസര്‍കോട് പോലീസിന് കൈമാറി.
ഇൗ കേസില്‍ പോലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് കഞ്ചാവുമായി മെയ്തീന്‍ കുഞ്ഞി എറണാകുളത്ത് പോലീസിന്റെ പിടിയിലായത്. മൊയ്തീനെ കാസര്‍കോട് പോലീസിന് കൈമാറി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Ganja seized, arrest, Police, Kasaragodan youth arrested in Ernakulam with Ganja
Keywords: Kasaragod, Kerala, news, Ganja seized, arrest, Police, Kasaragodan youth arrested in Ernakulam with Ganja