city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു വര്‍ഷത്തിനകം ജില്ലയെ സമ്പൂര്‍ണ മാലിന്യവിമുക്തമാക്കും

കാസര്‍കോട്: (www.kasargodvartha.com 27.08.2014) ഒരു വര്‍ഷത്തിനകം ജില്ലയെ സമ്പൂര്‍ണ മാലിന്യവിമുക്തമാക്കാനുളള കര്‍മപദ്ധതികള്‍ക്ക് ജില്ലാ ശുചിത്വസമിതി രൂപം നല്‍കി. അടുത്ത വര്‍ഷം ആഗസ്ത് 15നകം ലക്ഷ്യം കൈവരിക്കാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി പ്രചരണ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വ്യാപാരി വ്യവസായി, ഹോട്ടല്‍  ആന്‍ഡ് റസ്റ്റോറന്റ് സംഘടനാ ഭാരവാഹികള്‍, ആക്രികച്ചവടക്കാര്‍ എന്നിവരുടെ യോഗം നടത്തും. സെപ്തംബര്‍ മൂന്നാം വാരം ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി അതിവിപുലമായ രണ്ട് ദിവസത്തെ സെമിനാര്‍ സംഘടിപ്പിക്കും. മാധ്യമ ശില്‍പശാലയും നടത്തും.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. ലക്ഷ്യം കൈവരിക്കുന്നതിന് വിവിധ പരിപാടികള്‍ ഒന്നാം ഘട്ടത്തില്‍ നടപ്പാക്കും. തുടര്‍ന്ന് താഴെത്തട്ടിലുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ജില്ലയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഗാര്‍ഹിക കക്കൂസ് ഉണ്ടെന്ന് ഉറപ്പുവരുത്തും. മുഴുവന്‍ വിദ്യാലയങ്ങളിലും ആവശ്യത്തിനനുസരിച്ച് ടോയ്‌ലറ്റ് സംവിധാനം ഒരുക്കും.

നിലവിലുളള ടോയ്‌ലറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കും.  അംഗന്‍വാടികളിലും ശിശുസൗഹൃദ ടോയ്‌ലറ്റുകള്‍ ആവശ്യമുളള ഇടങ്ങളില്‍ അനുവദിക്കും. പദ്ധതികള്‍ക്ക് മാതൃകയായി കലക്ടറേറ്റില്‍ ജൈവ മാലിന്യ സംസ്‌ക്കരണ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ പറഞ്ഞു

നിലവിലുളള നിര്‍മല്‍ ഭാരത് അഭിയാന്‍ പദ്ധതി പ്രകാരം ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ നടപ്പിലാക്കിവരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് യോഗം വിലയിരുത്തി. കൂടുതല്‍ പൊതു ശുചിത്വ സമുച്ചയങ്ങളുടെ നിര്‍മാണത്തിന് ധനസഹായം ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് അനുവദിക്കും.

ഖരദ്രവ മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ക്കും ഫണ്ട് അനുവദിക്കും. യോഗത്തില്‍ ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ പി.വി രാധാകൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ഷുക്കൂര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രാജുകട്ടക്കയം, എഡിസി കെ.എം രാമകൃഷ്ണന്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്‍.പി. പത്മകുമാര്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.കെ സോമന്‍, ജില്ലാ മെഡിക്കല്‍ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ബി.കെ മുഹമ്മദ്, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ ഇ.പി രാജ്‌മോഹന്‍, വി. സുകുമാരന്‍, പി.വി അനില്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഷരീഫ്  എന്നിവര്‍ സംസാരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഒരു വര്‍ഷത്തിനകം ജില്ലയെ സമ്പൂര്‍ണ മാലിന്യവിമുക്തമാക്കും

Keywords : Kasaragod, Kerala, SAVE-KASARAGOD-TOWN, Kerala, Clean Kasaragod, Meeting. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia