കാസര്‍കോട് വിഷന്‍ പുതിയ ലോഗോ പ്രകാശനം 22 ന്
Sep 20, 2012, 21:21 IST
കാസര്‍കോട് : ജില്ലയിലെ കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരുടെ സംരഭമായ കാസര്‍കോട് വിഷന്‍ ചാനല്‍ ഇനി മുതല്‍ പുതിയ ലോഗോയില്‍. സെപ്തംബര്‍ 22 ന് വൈകിട്ട് അഞ്ച് മണിക്ക് കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്ക്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് ലോഗോ പ്രകാശനം ചെയ്യും.
വാഹനാപകടത്തില്‍ മരിച്ച ഉപ്പളയിലെ ടെക്നീഷ്യന്റെ കുടുംബത്തിനും ജോലിക്കിടയില്‍ പരിക്കേറ്റ ടെക്നീഷ്യനുമുള്ള ധനസഹായ വിതരണം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വഹിക്കും. ജില്ലയിലെ മുഴുവന്‍ കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാര്‍ക്കും ഏര്‍പെടുത്തിയ ഇന്‍ഷൂറന്‍സ് പോളിസി വിതരണം സി.സി.എന്‍.എം.ഡി ടി.വി. മോഹനന് നിര്‍വഹിക്കും.
കെ.സി.സി.എല്‍ എം.ഡി. കെ. വിജയകൃഷ്ണന് ആമുഖ പ്രഭാഷണം നടത്തും. സി.ഒ.എ.ജില്ലാ പ്രസിഡന്റ് ഷുക്കൂര്‍ കോളിക്കര അധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറര്‍ എം. രാധാകൃഷ്ണന്, സി.സി.എന്‍. ചെയര്മാന് നാസര്‍ ഹസന് അന്‍വര്‍, കെ.സി.സി.എല്‍ ജില്ലാ ഹെഡ് കെ. രഘുനാഥ്, സി.സി.എന്‍. വൈസ് ചെയര്മാന് കെ. പ്രദീപ് കുമാര്‍, കാസര്‍കോട് വിഷന്‍ മാനേജിംഗ് ഡയറക്ടര്‍ അജയന് മാങ്ങാട്, കാസര്‍കോട് വിഷന്‍ പ്രസിഡന്റ് എം. ലോഹിതാക്ഷന്, സെക്രട്ടറി സതീശന് പാക്കം എന്നിവര്‍ സംസാരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സി.സി.എന്‍. ചെയര്മാന് നാസര്‍ ഹസന് അന്‍വര്‍, സി.ഒ.എ. ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷുക്കൂര്‍ കോളിക്കര, കാസര്‍കോട് വിഷന്‍ സെക്രട്ടറി കെ. സതീഷ് പാക്കം, കാസര്‍കോട് വിഷന്‍ എം.ഡി. അജയന് മാങ്ങാട്, കാസര്‍കോട് വിഷന്‍ ബോര്‍ഡ് മെമ്പര്‍ പുരുഷോത്തമ എം. നായക്, കെ. ദിവാകര എന്നിവര്‍ സംസാരിച്ചു.
Keywords : kasaragod, District, Vehicle, Accident, Family, Uppala, Insurance, Kerala