കാസര്‍കോട്ടെ ക്രമസമാധാനം: മുഖ്യമന്ത്രിയെ വിവരം ധരിപ്പിക്കും
Jul 2, 2012, 10:15 IST
കാസര്‍കോട്: അടിക്കടിയുണ്ടാകുന്ന വര്‍ഗീയ കാലുഷ്യ സംഭവങ്ങള്‍ ജില്ലയുടെ വികസനത്തിന് വെല്ലുവിളിയാണെന്നും ക്രമസമാധാനം നിലനിര്‍ത്തേണ്ടത് പ്രഥമ പരിഗണനയര്‍ഹിക്കുന്ന വിഷയമാണെന്ന് ജില്ലാ പോലീസ് ചീഫ് എസ്.സുരേന്ദ്രന്‍ പ്രഭാകരന്‍ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
പോലീസ് സേനയില്‍ 50 ശതമാനം വര്‍ധനവും ആധുനിക ഉപകരണങ്ങളും വേണം. വര്‍ഗീയ കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ദ്രുതകര്‍മസേന ഉള്‍പ്പെടെയുള്ള വിഭാഗങ്ങളെ ജില്ലയില്‍ വിന്യസിക്കണം.
ജില്ലയില്‍ ഇക്കാര്യങ്ങള്‍ അടിയന്തരമായി ചെയ്യേണ്ടതിനാല്‍ ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് പ്രഭാകരന്‍ കമ്മീഷന്‍ ജില്ലാപോലീസ് മേധാവിയെ അറിയിച്ചു. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പണം വരെ കാത്തിരിക്കേണ്ടതില്ലെന്നും പി. പ്രഭാകരന്‍ പറഞ്ഞു.
അതിര്‍ത്തി പ്രദേശമായതിനാല്‍ കടലില്‍നിന്നുള്ള ഭീഷണിയും ജില്ലക്കുണ്ട്. അടിയന്തരഘട്ടത്തില്‍ പോലീസ് കണ്ണൂരില്‍നിന്ന് എത്തണമെങ്കില്‍ രണ്ടുമണിക്കൂറിലേറെ സമയമെടുക്കും. ഇതൊക്കെക്കൊണ്ട് ജില്ലയില്‍ പോലീസിന്റെ അംഗബലം കൂട്ടണമെന്നും കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Kasaragod, Oommen Chandy, Prabhakara commission, Report, CM






