city-gold-ad-for-blogger

വീരമലക്കുന്നിൽ മണ്ണിടിച്ചിൽ: കാസർകോട് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം!

 Landslide site at Veeramalakunnu, Kasaragod
Photo: Special Arrangement
  • ജില്ലാ കളക്ടറാണ് ഗതാഗത നിയന്ത്രണം അറിയിച്ചത്.

  • കാഞ്ഞങ്ങാട് നിന്ന് പോകുന്നവർക്ക് ബദൽ റൂട്ട് നിർദേശിച്ചിട്ടുണ്ട്.

  • പയ്യന്നൂരിൽ നിന്ന് വരുന്നവർക്കും ബദൽ റൂട്ടുകളുണ്ട്.

  • അതിനുശേഷം ചെറുവത്തൂർ-മയിച്ച ദേശീയപാത അടക്കും.

  • സുരക്ഷാ റിപ്പോർട്ട് ലഭിക്കുന്നതുവരെ നിയന്ത്രണം തുടരും.

കാസർകോട്: (Kasargodvartha) ചെറുവത്തൂർ വീരമലക്കുന്നിൽ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞതിനെത്തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു.

കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് ചെറുവത്തൂർ-പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നീലേശ്വരം ദേശീയപാതയിൽനിന്ന് കോട്ടപ്പുറം-മടക്കര വഴി ചെറുവത്തൂർ ദേശീയപാതയിലെത്തി യാത്ര ചെയ്യണം.

പയ്യന്നൂർ ഭാഗത്തുനിന്ന് നീലേശ്വരം-കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കോത്തായിമുക്ക്-കാങ്കോൽ-ചിമേനി-കയ്യൂർ-ചായ്യോത്ത് വഴി നീലേശ്വരം ദേശീയപാതയിൽ എത്തണം. 

കൂടാതെ, കരിവെള്ളൂർ-പാലക്കുന്ന്-വെള്ളച്ചാൽ-ചെമ്പ്രകാനം-കയ്യൂർ-ചായ്യോത്ത് വഴിയും നീലേശ്വരത്ത് എത്തിച്ചേരാവുന്നതാണ്. ദേശീയപാതയിൽ ഇന്ന്, ജൂലൈ 23-ന് രാത്രി 10 മണി വരെ ഗതാഗതം തുടരാം. 

അതിനുശേഷം ചെറുവത്തൂർ-മയിച്ച ദേശീയപാതയിലൂടെയുള്ള എല്ലാ ഗതാഗതവും നിർത്തും. ദേശീയപാതയുടെ സുരക്ഷാ റിപ്പോർട്ട് ലഭിക്കുന്നതുവരെ ഗതാഗത നിയന്ത്രണം തുടരുന്നതാണ്. 

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അവരെ വിവരമറിയിക്കുക.

Article Summary: Traffic restrictions on Kasaragod National Highway due to landslide.

#Kasaragod #Landslide #TrafficAlert #KeralaNews #NationalHighway #RoadSafety

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia