Stars | സോമേശേഖര, എരിയാൽ ശരീഫ്, ശാഹുൽ ഹമീദ്, എ കെ മുഹമ്മദ് കുഞ്ഞി എന്നിവർക്ക് കാസർകോട് വാർത്തയുടെ ആദരം; അനുമോദനവും സമ്മാനദാനവും നടത്തി
ഇന്റേൺഷിപ് പൂർത്തിയാക്കിയവർക്ക് സർടിഫികറ്റും ഉപഹാരങ്ങളും സമ്മാനിച്ചു
കാസർകോട്: (KasaragodVartha) ഓൺലൈനിലൂടെ പുതിയ വായനാ സംസ്കാരത്തിന് അടിത്തറ പാകിയ കാസർകോട് വാർത്ത സംഘടിപ്പിച്ച വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ആദരവും, പ്രതിഭകൾക്കുള്ള അനുമോദനവും, മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും കൈമാറിയ സ്റ്റാർസ് - 2024 ഹൃദ്യമായി. ജെ എസ് സോമേശേഖര, എരിയാൽ ശരീഫ്, ശാഹുൽ ഹമീദ് കളനാട്, എ കെ മുഹമ്മദ് കുഞ്ഞി കളനാട് എന്നിവരെ നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഷോൾ അണിയിച്ചും മെമന്റോ കൈമാറിയും ഉപഹാരം നൽകിയും ആദരിച്ചു.
സാമൂഹ്യ സേവന രംഗത്ത് മഹത്തായ സംഭാവനകൾ നൽകി വരുന്ന വ്യക്തിത്വമാണ് എൻമകജെ ഗ്രാമപഞ്ചായത് പ്രസിഡന്റ് കൂടിയായ ജെ എസ് സോമേശേഖര. പഞ്ചായതിന്റെ സമഗ്രവികസനത്തിൽ നിരവധി പദ്ധതികളാണ് അദ്ദേഹം മുന്നോട്ട് വെച്ചരിക്കുന്നത്. വെല്ലുവിളികളെ അതിജീവിച്ച് പാവപ്പെട്ടവന്റെയും സാധാരണക്കാരുടെയും അത്താണിയായി പ്രവർത്തിക്കാൻ സോമശേഖരയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
മാധ്യമ രംഗത്തെ എക്കാലത്തെയും എരിയുന്ന പന്തമാണ് എരിയാൽ ശരീഫ്. കാസർകോടിന്റെ ദൃശ്യ മാധ്യമത്തിന്റെ ചരിത്രത്തിൽ ഒരിക്കലും ഒഴിവാക്കാനാവാത്ത വ്യക്തിത്വമായ അദ്ദേഹം കാസർകോട്ടെ സാമൂഹ്യ - സാംസ്‌കാരിക വേദികളിൽ നിറസാന്നിധ്യമാണ്. കരാട്ടെയിലൂടെ സ്വയം പ്രതിരോധത്തിന്റെ നൂതന മുറകൾ ശിഷ്യഗണങ്ങളെ പരിശീലിപ്പിച്ച് ശ്രദ്ധേയനാണ് എ കെ മുഹമ്മദ് കുഞ്ഞി കളനാട്. വലിയ വായനക്കാരനും അക്ഷരസ്നേഹിയും കൂടിയാണ്. സിങ്കപ്പൂർ പൗരത്വമുണ്ട്.
എഴുത്തിന്റെ വഴിയിൽ പതിറ്റാണ്ടുകളുടെ ഇടപെടലിലൂടെ കാസർകോടിന്റെ അഭിമാനമായി മാറിയ വ്യക്തിയാണ് ശാഹുൽ ഹമീദ് കളനാട്. അഞ്ച് പതിറ്റാണ്ട് കാലമായി തൂലിക പടവാളാക്കി സാമൂഹ്യ വിഷയങ്ങളിൽ അടക്കം ഇടപെട്ട് വരികയാണ്. സായാഹ്‌ന - പ്രഭാത പത്രങ്ങളിൽ ഉൾപെടെ ആനുകാലികങ്ങളിൽ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.
പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയാണ് ചടങ്ങിൽ അനുമോദിച്ചത്. നഗരസഭ ചെയർമാൻ മെമന്റോ നൽകി. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലും റമദാൻ ക്വിസ് മത്സരത്തിലും വിജയികളായവർക്കും സമ്മാനങ്ങൾ കൈമാറി. കാസർകോട് വാർത്തയിൽ നിന്ന് ഇന്റേൺഷിപ് പൂർത്തിയാക്കിയവർക്ക് സർടിഫികറ്റും ഉപഹാരങ്ങളും സമ്മാനിച്ചു. കാസർകോട്ടെ പ്രമുഖരുടെ സാന്നിധ്യവും നിറഞ്ഞ സദസും ചടങ്ങ് ഹൃദ്യമാക്കി.
ഡോ. മഞ്ജുനാഥ് ഷെട്ടി, ഡോ. വീണ മഞ്ജുനാഥ്, വ്യവസായിയും ദേര സിറ്റി ചെയർമാനുമായ ഹംസ മധൂർ, വ്യവസായിയും രാഷ്ട്രീയ നേതാവുമായ എം എ ലത്വീഫ്, കാസർകോട് വാർത്ത ഗ്രീവൻസ് ഓഫീസർ അഡ്വ. കുമാരൻ നായർ, സാമൂഹ്യ പ്രവർത്തകരായ മജീദ് തെരുവത്ത്, നാസർ ചെർക്കളം, സാംസ്‌കാരിക പ്രവർത്തകരായ ഹമീദ് കാവിൽ, റഹീം ചൂരി, മുഹമ്മദലി നെല്ലിക്കുന്ന്, കെവാർത്ത എഡിറ്റർ അബ്ദുൽ മുജീബ്, കാസർകോട് വാർത്ത ഗൾഫ് ടീം അംഗം അസ്‌ലം സീനത്ത്, കാസർകോട് വാർത്ത ന്യൂസ് എഡിറ്റർ കുഞ്ഞിക്കണ്ണൻ മുട്ടത്ത് തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു.
സീനിയർ റിപോർടർ സുബൈർ പള്ളിക്കാൽ, പ്രോഗ്രാം കോർഡിനേറ്റർ അബ്ദുൽ റാശിദ്, കൺവീനർ ബി എ ലത്വീഫ് ആദൂർ, കാസർകോട് വാർത്ത ടീം അംഗങ്ങളായ ശോഭ, അനുപമ, എ അപർണ, ആശ്രിത ഡി ആർ, ആർ ശരണ്യ, ശാഹിദ്, കുമാർ, ശ്രീകാന്ത് തുടങ്ങിയവർ സംബന്ധിച്ചു. വ്യവസായിയും പൗരപ്രമുഖനുമായ എം എ ലത്വീഫ്, എ വൺ സ്റ്റോർ ഡയറക്ടർ ശബീർ കുന്നിൽ, സിറ്റി ബാഗ് ചെയർമാൻ അൻവർ സാദത്ത് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
റമദാൻ ക്വിസിൽ വിജയികളായിട്ടും സമ്മാനം സ്വീകരിക്കാത്തവർ 2024 ജൂലൈ 31നകം കാസർകോട് വാർത്തയുടെ ഓഫീസിൽ എത്തി സമ്മാനം കൈപ്പറ്റേണ്ടതാണ്. വാട്സ്ആപ്: +914994230554.
കാസര്‍കോട് വാര്‍ത്ത സംഘടിപ്പിച്ച മത്സരത്തിലെ വിജയിക്കുളള സമ്മാനം വ്യവസായിയും ദേര സിറ്റി ചെയര്‍മാനുമായ ഹംസ മധൂര്‍ കൈമാറുന്നു
കാസര്‍കോട് വാര്‍ത്ത സംഘടിപ്പിച്ച മത്സരത്തിലെ വിജയിക്കുളള സമ്മാനം വ്യവസായിയും രാഷ്ട്രീയ നേതാവുമായ എം എ ലത്വീഫ് കൈമാറുന്നു
കാസര്‍കോട് വാര്‍ത്ത സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ വിജയിക്കുളള സമ്മാനം കാസര്‍കോട് വാര്‍ത്ത ഗ്രീവന്‍സ് ഓഫീസര്‍ അഡ്വ. കുമാരന്‍ നായര്‍ കൈമാറുന്നു
കാസര്‍കോട് വാര്‍ത്ത സംഘടിപ്പിച്ച മത്സരത്തിലെ വിജയിക്കുളള സമ്മാനം സാമൂഹ്യ പ്രവര്‍ത്തകന്‍ മജീദ് തെരുവത്ത് കൈമാറുന്നു
കാസര്‍കോട് വാര്‍ത്ത സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ വിജയിക്കുളള സമ്മാനം സാമൂഹ്യ പ്രവര്‍ത്തകന്‍ നാസര്‍ ചെര്‍ക്കളം കൈമാറുന്നു
കാസര്‍കോട് വാര്‍ത്ത സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഹമീദ് കാവില്‍ സമ്മാനം കൈമാറുന്നു
കാസര്‍കോട് വാര്‍ത്ത സംഘടിപ്പിച്ച മത്സരത്തിലെ വിജയിക്കുളള സമ്മാനം കാസര്‍കോട് വാര്‍ത്ത ഗള്‍ഫ് ടീം അംഗം അസ് ലം സീനത്ത് കൈമാറുന്നു
കാസര്‍കോട് വാര്‍ത്ത സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ കാസര്‍കോട് വാര്‍ത്ത ന്യൂസ് എഡിറ്റര്‍ കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് സമ്മാനം കൈമാറുന്നു
കാസര്‍കോട് വാര്‍ത്ത സംഘടിപ്പിച്ച മത്സരത്തിലെ വിജയിക്കുളള സമ്മാനം മാധ്യമ പ്രവര്‍ത്തകന്‍ ദേവദാസ് പാറക്കട്ടെ കൈമാറുന്നു
കാസര്‍കോട് വാര്‍ത്ത സംഘടിപ്പിച്ച മത്സരത്തിലെ വിജയിക്കുളള സമ്മാനം സ്റ്റാര്‍സ് 24 പ്രോഗ്രാം കണ്‍വീനര്‍ ബി എ ലതീഫ് ആദൂര്‍ കൈമാറുന്നു
ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് കാസര്‍കോട് വാര്‍ത്ത സംഘടിപ്പിച്ച ആദരവ് ചടങ്ങിലേക്ക് എത്തിയ ഡോക്ടര്‍ ദമ്പതികളായ മഞ്ചുനാഥ ഷെട്ടിയും വീണ മഞ്ചുനാഥയും കാസര്‍കോട് വാര്‍ത്ത സീനിയര്‍ റിപോര്‍ടര്‍ സുബൈര്‍ പള്ളിക്കാല്‍, ന്യൂസ് എഡിറ്റര്‍ കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, എഴുത്തുകാരന്‍ ശാഹുല്‍ ഹമീദ്, പ്രോഗ്രാം കോഡിനേറ്റര്‍ റാശിദ് മൊഗ്രാല്‍, കെ വാര്‍ത്ത എഡിറ്റര്‍ അബ്ദുല്‍ മുജീബ് എന്നിവര്‍ക്കൊപ്പം