city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ടൗണ്‍ യു.പി സ്‌കൂള്‍ കെട്ടിടം തകര്‍ച്ചാ ഭീഷണിയില്‍

കാസര്‍കോട് ടൗണ്‍ യു.പി സ്‌കൂള്‍ കെട്ടിടം തകര്‍ച്ചാ ഭീഷണിയില്‍
കാസര്‍കോട്: 70 വര്‍ഷത്തിലേറെ പഴക്കമുള്ള കാസര്‍കോട് ടൗണ്‍ യു.പി സ്‌കൂള്‍ കെട്ടിടം തകര്‍ച്ചാ ഭീഷണിയില്‍. സ്‌കൂളിന്റെ മേല്‍ക്കൂരയും തൂണും കഴിഞ്ഞദിവസം തകര്‍ന്നു വീണു. മല്ലികാര്‍ജുന ക്ഷേത്രത്തിനു സമീപത്തെ ഗവണ്‍മെന്റ് യുപി സ്‌കൂള്‍ കെട്ടിടത്തിന്റെ മുന്‍ഭാഗമാണു തകര്‍ന്നത്.

സ്‌കൂള്‍ കെട്ടിടത്തില്‍ കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന ഭാഗത്താണ് മേല്‍ക്കൂര തകര്‍ന്നത്. ഒന്നു മുതല്‍ നാലുവരെയുള്ള കന്നഡവിഭാഗവും അഞ്ച്, ആറ്, ഏഴ് സംസ്‌കൃതം ക്ലാസുകളുമാണു ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. കന്നഡ, സംസ്‌കൃതം വിഭാഗങ്ങളിലെ 125 ഓളം കുട്ടികളാണു പഠിക്കുന്നത്.

അപകടഭീഷണി നിലനില്‍ക്കുന്നതിനാല്‍ കുട്ടികളെ മറ്റൊരു കെട്ടിടത്തിലേക്കു മാറ്റിയിട്ടുണ്ട്. കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ഹെഡ്മാസ്റ്റര്‍ അബ്ദുള്ളക്കുഞ്ഞി, നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, വാര്‍ഡ് കൗണ്‍സിലര്‍, എ ഇ ഒ എന്നിവര്‍ക്ക് രേഖാമൂലം പരാതി നല്‍കി.

കാസര്‍കോട് നഗരത്തിലെയും പരിസരങ്ങളിലെയും നിര്‍ധന കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടെ അധ്യായനം നടത്തുന്നത്. കെട്ടിടം പുതുക്കി പണിയാന്‍ എം.പി, എം.എല്‍.എ ഫണ്ടുകളുണ്ടായിട്ടും ഇത് ലഭ്യമാക്കാന്‍ വകുപ്പ് അധികൃതരോ, നഗരസഭാ നേതൃത്വമോ, അധ്യാപ രക്ഷകര്‍തൃ സമിതിയും മുന്നിട്ടിറങ്ങാത്തതിനെതിരെ രക്ഷിതാക്കളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. നഗരപാലിക നിയമമനുസരിച്ച് കാസര്‍കോട് നഗരസഭയാണ് നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ നിയന്ത്രണം ഏറ്റെടുത്ത് നടത്തുന്നത്.

Keywords:  Kasaragod UP School, Threat, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia