കാസര്‍കോട്ട് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു
Aug 2, 2012, 23:29 IST
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂട്ടംകൂടി നില്ക്കുന്നതും പ്രകടനം നടത്തുന്നതും നിരോധിച്ചു. സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെടുകയും തച്ചങ്ങാട്ട് ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപ്പിച്ചത്.
ജില്ലയില്‍ വെള്ളിയാഴ്ച സി.പി.എം പ്രഖ്യാപിച്ച ഹര്‍ത്താലില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴുവാക്കുന്നതിന് പൊലീസ് ശക്തമായ മുന്കരുതലെടുത്തീട്ടുണ്ട്.
അതിനിടെ കാസര്‍കോട്ട് സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസ് ഒരു സംഘം കല്ലെറിഞ്ഞു തകര്‍ത്തു. നുള്ളിപ്പാടിയിലുള്ള മാര്‍ക്സ് ഭവനാണ് വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ ബൈക്കിലെത്തിയ അക്രമികള്‍ കല്ലെറിഞ്ഞ് തകര്‍ത്തത്. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പെരുമ്പളയില്‍ യുവാക്കളെ തടഞ്ഞുവെച്ചുവെന്നാരോപിച്ച് ഇരുവിഭാഗങ്ങല്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. രണ്ട് പേരെ പോലീസ് കസറ്റഡിയിലെടുത്തീട്ടുണ്ട്. സ്ഥലത്തും വന്‍പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
Keywords: Kasaragod, Nullipady, Police, CPM, Office, Attacked.