കാസര്‍കോട്ട് ട്രാഫിക് സിഗ്നല്‍ മിഴിയടച്ച് ദിവസങ്ങള്‍; വാഹനയോട്ടം നിയന്ത്രിക്കാനാകാതെ പോലീസ് നെട്ടോട്ടമോടുന്നു
Jun 18, 2019, 20:50 IST
കാസര്‍കോട്: (www.kasargodvartha.com 18.06.2019) കാസര്‍കോട് പഴയ പ്രസ്‌ക്ലബ് ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ മിഴിയടച്ച് ദിവസങ്ങളായി. ഇതോടെ ഗതാഗത തടസമുണ്ടാവുകയും വാഹനയോട്ടം നിയന്ത്രിക്കാനാകാതെ പോലീസ് നെട്ടോട്ടമോടുകയുമാണ്. എല്ലാ ദിവസവും മൂന്നും അതിലധികവും പോലീസുകാരെ ഡ്യൂട്ടിക്ക് നിര്‍ത്തിയാണ് ഇവിടെ ട്രാഫിക് നിയന്ത്രിക്കുന്നത്. മഴയുണ്ടായാല്‍ ട്രാഫിക് നിയന്ത്രിക്കാന്‍ പോലീസുകാര്‍ ഏറെ പ്രയാസപ്പെടുന്നു.
സിഗ്നല്‍ ഇടിമിന്നലേറ്റ് തകര്‍ന്നതായാണ് സംശയിക്കുന്നത്. ട്രാഫിക് പോലീസാണ് സിഗ്നല്‍ നന്നാക്കേണ്ടതെന്നും എത്രയും പെട്ടെന്ന് സിഗ്നല്‍ നന്നാക്കി ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ നഗരസഭ പോലീസിനോട് ആവശ്യപ്പെടുമെന്നും ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
അതേസമയം കാസര്‍കോട് നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകളും ഹൈമാസ് ലൈറ്റുകളും തകര്‍ന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് എത്രയും പെട്ടെന്ന് നന്നാക്കാന്‍ നഗരസഭ നടപടി സ്വീകരിക്കും. കരാറുകാരുടെ കാലാവധി തീര്‍ന്നിരിക്കുകയാണ്. പുതിയ കരാറുകാര്‍ക്ക് കൈമാറിയാല്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകും. ഇതിനായി പുതിയ ടെന്‍ഡര്‍ ഉടന്‍ വിളിക്കുമെന്നും ബീഫാത്വിമ ഇബ്രാഹിം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Traffic-block, Vehicle, Kasaragod Traffic signal damaged
< !- START disable copy paste -->