സമരം ചെയ്തുകൊണ്ടല്ല; സേവനം ചെയ്തുകൊണ്ട് ഒരു പ്രതിഷേധം!
Aug 7, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 07/08/2016) നഗരത്തിലെ ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് പ്രവര്‍ത്തിക്കാത്തതില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം വേറിട്ടതായി. ഒരു മണിക്കൂര്‍ ട്രാഫിക് പോലീസുകാര്‍ക്കൊപ്പം ഗതാഗതം നിയന്ത്രിച്ചുകൊണ്ടാണ് ആപ് പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകരായ രവീന്ദ്രന്‍ കണ്ണങ്കൈ, എ.കെ. പ്രകാശ്, അജയ് പരവനടുക്കം, ബദ്‌റുദ്ദീന്‍, അബ്ദുല്ല ബങ്കണ, മസൂദ് പാക്യാര എന്നിവര്‍ പ്രതിഷേധ സൂചകമായുള്ള ട്രാഫിക് നിയന്ത്രണത്തില്‍ പങ്കാളികളായി.
ട്രാഫിക് സംവിധാനം പരിപാലിക്കുവാന്‍ കരാറെടുത്ത സുല്‍ത്താന്‍ ഗോള്‍ഡ് മാനേജ്‌മെന്റ്, അതിന്റെ സര്‍വ്വീസ് കരാറെടുത്ത കൊച്ചിയിലെ സുനില്‍ ജോര്‍ജ്ജ് എന്നിവരുമായി ആംആദ്മി പ്രവര്‍ത്തകര്‍ സംസാരിച്ചു. ഒരാഴ്ചക്കകം സംവിധാനം ശരിയാക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്. അതിനുശേഷവും സിഗ്നല്‍ പ്രവര്‍ത്തനക്ഷമമായില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് ആപ് പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.
Keywords: Kasaragod, Kerala, Police, Political party, Strike, Aam Aadmi Party, Kasaragod Traffic signal: Aam Aadmi Party protest conducted.