city-gold-ad-for-blogger

കാസര്‍കോട് ടൗണ്‍ ഹാള്‍ നിര്‍മ്മാണ പ്രവര്‍ത്തിയിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജി.എച്ച്.എം വിജിലന്‍സിന് പരാതി നല്‍കി

കാസര്‍കോട്: (www.kasargodvartha.com 30/09/2016) കാസര്‍കോട് ടൗണ്‍ ഹാള്‍ നിര്‍മ്മാണ പ്രവര്‍ത്തിയിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജിഎച്ച്എം വിജിലന്‍സിന് പരാതി നല്‍കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടും നടന്നതായി വ്യക്തമായിട്ടുണ്ടെന്ന് ജി.എച്ച്.എം പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി. ഇതു കൂടാതെ നെച്ചിപ്പടുപ്പ്- പടിഞ്ഞാര്‍കുന്ന്, പടിഞ്ഞാര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും ഇതിന്റെ സാങ്കേതിക തടസങ്ങള്‍ നീക്കുന്നതിനും മുന്നിട്ടിറങ്ങാനും യോഗം തീരുമാനിച്ചു.  www.kasargodvartha.com

മൂന്നു തലമുറകളുടെ സ്വപ്‌നമായിരുന്ന ഈ റോഡ് യാഥാര്‍ത്ഥ്യമാകേണ്ടത് നാടിന്റെ ആവശ്യമാണെന്ന് യോഗം വിലയിരുത്തി. ഹൊന്നമൂല ക്ഷേത്രത്തിന്റെ സമീപത്തുകൂടി പോകുന്ന റോഡ് എത്രയും പെട്ടെന്ന് പുനര്‍നിര്‍മ്മിക്കണമെന്നും കണ്ണില്‍ പൊടിയിടാനുള്ള എസ്റ്റിമേറ്റ് നാടകങ്ങള്‍ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രണ്ടു റോഡുകളും യാഥാര്‍ത്ഥ്യമാക്കിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളും ജനകീയ കൂട്ടായ്മയും സംഘടിപ്പിക്കാനും ജി.എച്ച്എം തീരുമാനിച്ചിട്ടുണ്ട്.  www.kasargodvartha.com

യോഗം പള്ളിക്കാല്‍ സാദിഖ് സാച്ച ഉദ്ഘാടനം ചെയ്തു. തൈവളപ്പ് ഖാദര്‍ അധ്യക്ഷത വഹിച്ചു. ഇസ്മൂസ് തളങ്കര വിഷയം അവതരിപ്പിച്ചു. ഡോ. ഇസ്ഹാഖ്, സാബിദ് ബാങ്കോട്, തമീം കെ.എസ്, ബുര്‍ഹാന്‍ തളങ്കര, അമീന്‍ അടുക്കത്ത്ബയല്‍ എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ തെരുവത്ത് നന്ദി പറഞ്ഞു.
കാസര്‍കോട് ടൗണ്‍ ഹാള്‍ നിര്‍മ്മാണ പ്രവര്‍ത്തിയിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജി.എച്ച്.എം വിജിലന്‍സിന് പരാതി നല്‍കി

Keywords:  Kasaragod, Kerala, complaint, Investigation, GHM, Kasaragod Town Hall, Vigilance, Corruption, Meeting, Inauguration, Bad road, Kasaragod Town hall construction: GHM approaches vigilance.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia