Achievement | സംസ്ഥാന സ്കൂൾ കലോത്സവം: സംസ്കൃത കലോത്സവത്തിൽ കാസർകോടിന് ഒന്നാം സ്ഥാനം; അറബികിൽ രണ്ടാം സ്ഥാനം
![Students performing at the Kerala State School Kalolsavam](https://www.kasargodvartha.com/static/c1e/client/114096/uploaded/a7c3b8007945d7500883102f6f90c789.webp?width=823&height=463&resizemode=4)
● സംസ്കൃതത്തിൽ മലപ്പുറം, പാലക്കാട് ജില്ലകളോടൊപ്പം പങ്കിട്ടു.
● അറബികിൽ വയനാട്, മലപ്പുറം ജില്ലകളോടൊപ്പം രണ്ടാം സ്ഥാനം.
● കലോത്സവം വർണാഭമായ കാഴ്ചയായി.
തിരുവനന്തപുരം: (KasargodVartha) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനവുമായി കാസർകോട്. സംസ്കൃത കലോത്സവത്തിൽ കാസർകോട് ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. മലപ്പുറം, പാലക്കാട് ജില്ലകളോടൊപ്പം 95 പോയിന്റുകൾ നേടിയാണ് കാസർകോട് ഈ നേട്ടം കൈവരിച്ചത്. അറബിക് കലോത്സവത്തിലും കാസർകോട് തങ്ങളുടെ മികവ് തെളിയിച്ചു. വയനാട്, മലപ്പുറം ജില്ലകളോടൊപ്പം 93 പോയിന്റുകൾ നേടി രണ്ടാം സ്ഥാനമാണ് കാസർകോട് കരസ്ഥമാക്കിയത്.
അറബിക് കലോത്സവത്തിൽ എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകൾ 95 പോയിന്റുകൾ വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു. സംസ്കൃത കലോത്സവത്തിൽ കണ്ണൂർ, കോഴിക്കോട്, കൊല്ലം ജില്ലകൾ 93 പോയിന്റുകൾ വീതം നേടി രണ്ടാം സ്ഥാനത്തെത്തി. എല്ലാ ജില്ലകളും മികച്ച പ്രകടനം കാഴ്ചവെച്ച ഈ കലോത്സവം സൗഹൃദത്തിന്റെയും മത്സരത്തിന്റെയും ഒരു വേദി കൂടിയായി മാറി.
14 ജില്ലകളിൽ നിന്നായി പതിനയ്യായിരത്തിലധികം വിദ്യാർത്ഥികൾ മാറ്റുരച്ച കലോത്സവം എല്ലാ അർത്ഥത്തിലും വർണാഭവമായി മാറി. 25 വേദികളിലായി കലയുടെ വിസ്മയങ്ങൾ അരങ്ങേറിയ കലോത്സവം വിധിനിർണയത്തിലെ പരാതികളും ആരോപണങ്ങളും ഇല്ലാതെ ഏറെക്കുറെ സമാധാനപരമായാണ് നടന്നത്.
ഇത്തവണത്തെ കലോത്സവത്തിൽ ശ്രദ്ധേയമായ പല ഇനങ്ങളും ഉണ്ടായിരുന്നു. മുൻപ് ഊരുകളിൽ മാത്രം അവതരിപ്പിച്ചിരുന്ന മംഗലംകളി, മലപ്പുലയ ആട്ടം, പളിയനൃത്തം, പണിയനൃത്തം തുടങ്ങിയവ ഇത്തവണത്തെ കലോത്സവ വേദികളിൽ അവതരിപ്പിക്കപ്പെട്ടു. ഇത് കേരളത്തിന്റെ തനത് കലാരൂപങ്ങളെ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിന് സഹായകമായി.
സംസ്കൃത കലോത്സവത്തിൽ എ ഗ്രേഡ് നേടിയവർ:
ഉപന്യാസ രചനയിൽ അനന്യ ജി ഭട്ട് കെ (എം.എസ്.സി.എച്ച്.എസ്. പെർഡാല നീർച്ചാൽ), കഥാരചനയിൽ വിശ്മിത ഡി (എസ്.എൻ.എച്ച്.എസ്. പെർള), കവിതാരചനയിൽ ശാംഭവി ആർ ഭട്ട് (ദുർഗ എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്), സമസ്യാപൂരണത്തിൽ അന്വിത കെ (എസ്.എ.പി.എച്ച്.എസ്. അഗൽപാടി), അക്ഷരശ്ലോകത്തിൽ ചൈത്രിക എം (എസ്.എ.ടി.എച്ച്.എസ്. മഞ്ചേശ്വരം), പ്രശ്നോത്തരിയിൽ വൈഷ്ണവി എൻ (ജി.എച്ച്.എസ്. തച്ചങ്ങാട്), പദ്യം ചൊല്ലലിൽ ശ്രീനിക വി (എസ്.എ.പി.എച്ച്.എസ്. അഗൽപാടി).
പ്രഭാഷണത്തിൽ ദ്വൈത ശ്രീ എം ആർ (എസ്.എ.പി.എച്ച്.എസ്. അഗൽപാടി), ചമ്പുപ്രഭാഷണത്തിൽ സ്വീന ബി കെ (ദുർഗ എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്), പടകം (ആൺകുട്ടികൾ) ദീപക് ഗോപി (സി.കെ.എൻ.എസ്.ജി.എച്ച്.എസ്.എസ്. പിലിക്കോട്), പടകം (പെൺകുട്ടികൾ) ദേവനന്ദ കെ സി (സി.എച്ച്.എസ്.എസ്. ചട്ടഞ്ചാൽ), അഷ്ടപതി (ആൺകുട്ടികൾ) മഹിപാൽ കെ (ദുർഗ എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്), അഷ്ടപതി (പെൺകുട്ടികൾ) നവനീത പി (രാജാസ് എച്ച്.എസ്.എസ്. നീലേശ്വരം).
ഗാനാലാപനം (ആൺകുട്ടികൾ) മഹിപാൽ കെ (ദുർഗ എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്), ഗാനാലാപനം (പെൺകുട്ടികൾ) നവനീത പി (രാജാസ് എച്ച്.എസ്.എസ്. നീലേശ്വരം), കൂടിയാട്ടത്തിൽ പാർവതി പി വി (ദുർഗ എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്), നാടകത്തിൽ നിരാമയ എ (ദുർഗ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്), വന്ദേമാതരത്തിൽ നില ബാബുരാജ് (ജി.എച്ച്.എസ് തച്ചങ്ങാട്), സംഘഗാനത്തിൽ നവനീത പി (രാജാസ് എച്ച്.എസ്.എസ്. നീലേശ്വരം).
അറബിക് കലോത്സവത്തിൽ എ ഗ്രേഡ് നേടിയവർ
ഉപന്യാസത്തിൽ ആയിഷത്ത് ഹഫീസ (ജി. എച്ച്. എസ്. എസ് അഡൂർ), കഥാരചനയിൽ ഷാദ (ജി. എച്ച്. എസ്. എസ്. മൊഗ്രാൽപുത്തൂർ), തർജമയിൽ മുഹമ്മദ് ഇബ്രാഹിം എ പി (പി.എം.എസ്.എ.പി.ടി.എസ്. വി.എച്ച്.എസ്.എസ്. കൈക്കോട്ടുകടവ്), പോസ്റ്റർ നിർമ്മാണത്തിൽ ഫാത്തിമ ഇബ്രാഹിം എ.പി (പി.എം.എസ്.എ.പി.ടി.എസ്. വി.എച്ച്.എസ്.എസ്. കൈക്കോട്ടുകടവ്), പദ്യം ചൊല്ലൽ (ആൺകുട്ടികൾ) അബ്ദുൽ റഹിമാൻ നാസിം എസ്.എസ് (ടി.ഐ.എച്ച്.എസ്.എസ്. നായിമാർമൂല), പദ്യം ചൊല്ലൽ (പെൺകുട്ടികൾ) ഫാദിയ മറിയം (ഉദുമ പടിഞ്ഞാർ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ).
അറബി ഗാനം (ആൺകുട്ടികൾ) സയാൻ ജാസിം കെ.ജി (ദഖീറത്ത് ഇ.എം.എച്ച്.എസ്.എസ്. തളങ്കര), അറബി ഗാനം (പെൺകുട്ടികൾ) ആയിഷത്ത് ലാമിയ എ (ടി.ഐ.എച്ച്.എസ്.എസ്. നായിമാർമൂല), കഥാപ്രസംഗത്തിൽ മുഹമ്മദ് റഷ്ദാൻ കെ (ജി.എച്ച്.എസ്.എസ്. പരപ്പ), മോണോ ആക്ടിൽ ആയിഷ റുസൈന ഒ (ജി.എച്ച്.എസ്.എസ്. കുമ്പള), പ്രസംഗത്തിൽ ഷാദ (ജി.എച്ച്.എസ്.എസ്. മൊഗ്രാൽപുത്തൂർ), ഖുർആൻ പാരായണത്തിൽ ഹാഫിസ് മുഹമ്മദ് സി.എ (ജി.വി.എച്ച്.എസ്.എസ്. കുണിയ), പ്രശ്നോത്തരിയിൽ ഫാത്തിമ ഫമീദ ഷെരീഫ് (ജി.എച്ച്.എസ്.എസ്. മൊഗ്രാൽപുത്തൂർ).
മുഷാറയിൽ മുഹമ്മദ് അസീൽ എ.എ (ടി.ഐ.എച്ച്.എസ്.എസ്. നായിമാർമൂല), നിഘണ്ടു നിർമ്മാണത്തിൽ മുഹമ്മദ് ഇബ്രാഹിം എ.പി (പി.എം.എസ്.എ.പി.ടി.എസ്. വി.എച്ച്.എസ്.എസ്. കൈക്കോട്ടുകടവ്), സംഭാഷണത്തിൽ ഖദീജത്ത് സഹ്ല പി.എം (ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ), സംഘഗാനത്തിൽ ഫാദിയ മറിയം (ഉദുമ പടിഞ്ഞാർ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ), നാടകത്തിൽ സിയ മറിയം കെ.എച്ച് (ടി.ഐ.എച്ച്.എസ്.എസ്. നായിമാർമൂല).
#KeralaKalolsavam #SchoolFestival #CulturalEvent #StudentAchievement #KasaragodPride #KeralaCulture