കാസര്‍കോട് സാധാരണ നിലയിലേക്ക്; അന്വേഷണ ചുമതല സി.ഐയ്ക്ക്
Jul 8, 2013, 16:02 IST
കാസര്‍കോട്: അണങ്കൂര്‍ ജെ.പി.കോളനിയില്‍ യുവാവ് കുത്തേറ്റ് മരിച്ചതിനെതുടര്‍ന്ന് ഞായറാഴ്ച കാസര്‍കോട്ടുണ്ടായ സംഘര്‍ഷത്തിന് അയവു വന്നു. സംഭവത്തെതുടര്‍ന്ന് ഞായറാഴ്ച കടകള്‍ അടച്ചിട്ടതിനെതുടര്‍ന്ന് ബന്ദിന്റെ പ്രതീതിയായിരുന്നു.
വാഹന ഗതാഗതം വൈകിട്ടോടെയാണ് സാധാരണ നിലയിലായത്. തിങ്കളാഴ്ച കടകള്‍ പൂര്‍ണമായും തുറക്കുകയും ബസുകളും വാഹനങ്ങളും നിരത്തിലിറങ്ങുകയും ചെയ്തതോടെയാണ് കാസര്‍കോട് സാധാരണ നിലയിലേക്ക് മടങ്ങിയത്. ജൂലൈ 13 വരെ കാസര്‍കോട്, വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ നിലവിലുണ്ട്. ബൈക്ക് യാത്രയ്ക്കും നിയന്ത്രണം ഏര്‍പെടുത്തി.
വൈകിട്ട് ആറ് മണിമുതല്‍ രാവിലെ ആറ് മണിവരെ ബൈക്ക് യാത്ര നിരോധിച്ചിട്ടുണ്ട്. പകല്‍ ബൈക്കുക ബൈക്കുകളില്‍ സഞ്ചരിക്കുന്നതിന് നിയന്ത്രണമില്ലെന്ന് കലക്ടര്‍ അറിയിച്ചു. ബൈക്കുകളില്‍ എത്തിയാണ് എല്ലാ അക്രമങ്ങളും നടത്തുന്നതെന്ന് വ്യക്തമായതിനെതുടര്‍ന്നാണ് ബൈക്ക് യാത്ര രാത്രിയില്‍ നിരോധിച്ചത്. അതേ സമയം യുവാവ് കുത്തേറ്റ് മരിച്ച കേസില്‍ അന്വേഷണം കാസര്‍കോട് സി.ഐയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Keywords: Kasaragod, Anangoor, Attack, Clash, Kerala, Police, CI, Death, Kasaragod to ordinary mood, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.