പ്രതിഷേധം ഫലം കണ്ടു; കാസര്‍കോട്- തലപ്പാടി ദേശീയ പാതയില്‍ അറ്റകുറ്റപണി ആരംഭിച്ചു
Sep 26, 2017, 16:49 IST
മഞ്ചേശ്വരം: (www.kasargodvartha.com 26.09.2017) ഏറെ നാളത്തെ പ്രതിഷേധത്തിനൊടുവില്‍ അധികൃതര്‍ കണ്ണുതുറന്നു. കാസര്‍കോട്- തലപ്പാടി ദേശീയ പാതയില്‍ റോഡ് അറ്റകുറ്റപണി ആരംഭിച്ചു. ദേശീയപാതയില്‍ രൂപപ്പെട്ട വന്‍ കുഴികളില്‍ വീണ് നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. നിരവധി സംഘടനകള്‍ പരാതിയുമായി രംഗത്ത് വന്നിരുന്നു.
ഐ.എന്‍.എല്‍. മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ഷെയ്ഖ് ഹനീഫ് നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ കേരള റീജിയണല്‍ ഓഫീസര്‍ ലഫ്. കേണല്‍ ആശിഷ് ദ്വിവേദിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. പ്രതിഷേധം അണപൊട്ടിയതോടെയാണ് ദേശീയപാത അറ്റകുറ്റപ്പണിക്ക് അധികൃതര്‍ തയ്യാറായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Road, Road Tarring, National highway, Kasaragod- Thalappady NH road work started
Keywords: Kasaragod, Kerala, news, Manjeshwaram, Road, Road Tarring, National highway, Kasaragod- Thalappady NH road work started