city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Internship | പ്രധാനമന്ത്രിയുടെ 'ഇന്റേൻഷിപ്പ്' പദ്ധതിയിൽ നിന്ന് മുഖം തിരിച്ച് കാസർകോട്ടെ വിദ്യാർഥികളും യുവാക്കളും; നഷ്ടപ്പെടുത്തുന്നത് മികച്ച അവസരം; നവംബർ 15 വരെ അപേക്ഷിക്കാം; വിശദമായി അറിയാം

Participants engaging in the PM Internship Scheme (PMIS) program for skill development and career growth.
Representational Image Generated by Meta AI

● രജിസ്‌ട്രേഷൻ അവസാനിക്കുന്നത് നവംബർ 15ന്.
● 500-ലധികം കമ്പനികളിൽ പരിശീലനം നേടാനുള്ള അവസരമാണ്. 
● പങ്കെടുക്കുന്നവർക്ക് മാസം 5000 രൂപ സ്റ്റൈപെൻഡ് ലഭിക്കും.

കാസർകോട്: (KasargodVartha) ഇന്ത്യയിലെ 500 വൻകിട കമ്പനികളിൽ  കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ജോലി പരിചയം നേടാൻ അവസരം നൽകുന്ന പ്രധാനമന്ത്രിയുടെ ഇന്റേന്‍ഷിപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി അടുക്കുമ്പോഴും ജില്ലയിൽനിന്ന് രജിസ്റ്റർ ചെയ്തവർ ചുരുക്കം. നേരത്തെ നംവബർ 10 വരെയാണ് സമയപരിധി. ഇപ്പോഴത് നവംബർ 15 വരെ നീട്ടിയിട്ടുണ്ട്.

നല്ലൊരു പദ്ധതിയായിട്ട് പോലും അതിനെ പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥികളും, യുവാക്കളും മുന്നോട്ട് വരാത്തത് രക്ഷിതാക്കളിൽ ആശ്ചര്യമുണ്ടാക്കിയിട്ടുണ്ട്. പദ്ധതിയെക്കുറിച്ച് വേണ്ടത്ര ബോധവൽക്കരണം കിട്ടാതെ പോയതുകൊണ്ടാണ് പദ്ധതിയോട് 'ന്യൂജൻ' മുഖം തിരിച്ചത് എന്നാണ് പറയുന്നത്. 21നും 24 നും ഇടയിൽ പ്രായമുള്ള എസ്എസ്എൽസി, ഐടിഐ, ഡിപ്ലോമ, ബിരുദം കഴിഞ്ഞവർക്കായിരുന്നു അപേക്ഷിക്കാനുള്ള അവസരം ഉണ്ടായിരുന്നത്. 

എല്ലാ ചിലവും സർക്കാർ വഹിക്കുമായിരുന്ന പദ്ധതിയായിട്ട് പോലും യുവാക്കൾ താൽപര്യം കാണിച്ചില്ല. രാജ്യത്തെ മുൻനിര കമ്പനികളിലെ 24 സെക്ടറുകളിലായി ഒരു ലക്ഷത്തി 25,000ത്തിലധികം ഇന്റേൻഷിപ്പ് അവസരമാണ് ഉള്ളത് കേരളത്തിലെ മറ്റുള്ള ജില്ലകളിൽ ഭേദപ്പെട്ട രജിസ്ട്രേഷൻ നടന്നതാണ് വിവരം. രാജ്യത്ത് മൊത്തത്തിൽ മൂന്നര ലക്ഷത്തോളം അപേക്ഷകർ രജിസ്ട്രേഷൻ ചെയ്തിട്ടുള്ളതായാണ് റിപ്പോർട്ട്. 

ഇതിൽനിന്നാണ് ഈ വർഷം 1.25 ലക്ഷം പേരെ പദ്ധതിയിൽ തിരഞ്ഞെടുക്കുന്നത്. അടുത്ത അഞ്ചുവർഷത്തിനകം ഒരു കോടി യുവാക്കൾക്ക് പ്രയോജനപ്പെടുത്താനാണ് പദ്ധതി കൊണ്ട് കേന്ദ്ര സർക്കാർ ലക്ഷ്യം സർക്കാർ ലക്ഷ്യമിട്ടിരുന്നത്.

ഇന്റേൺഷിപ്പ് സൗകര്യം

വിവിധ മേഖലകളിൽ വൈവിധ്യമാർന്ന ഇന്റേൺഷിപ്പ് അവസരങ്ങൾ ലഭ്യമാണ്. ഐടി, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഓയിൽ, ഗ്യാസ്, എനർജി, മെറ്റൽസ് & മൈനിംഗ്, എഫ്എംസിജി (ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ്), ടെലികോം, ഇൻഫ്രാസ്ട്രക്ചർ & കൺസ്ട്രക്ഷൻ, റീട്ടെയിൽ & കൺസ്യൂമർ ഡ്യൂറബിൾസ്, സിമൻ്റ് & ബിൽഡിംഗ് മെറ്റീരിയലുകൾ, ഓട്ടോമോട്ടീവ്, ഫാർമസ്യൂട്ടിക്കൽ, ഏവിയേഷൻ & ഡിഫൻസ്, മാനുഫാക്ചറിംഗ് & ഇൻഡസ്ട്രിയൽ, കെമിക്കൽ, മീഡിയ, എൻ്റർടൈൻമെന്റ് & എഡ്യൂക്കേഷൻ, കൃഷിയും അനുബന്ധവും, കൺസൾട്ടിംഗ് സേവനങ്ങൾ, ടെക്സ്റ്റൈൽ നിർമ്മാണം, രത്നങ്ങളും ആഭരണങ്ങളും, യാത്രയും ആതിഥ്യവും തുടങ്ങിയ മേഖലകളിൽ ഇന്റേൺഷിപ്പ് അവസരങ്ങൾ ലഭിക്കും.

Participants engaging in the PM Internship Scheme (PMIS) program for skill development and career growth.

ആനുകൂല്യം 

ഇൻ്റേൺഷിപ്പിൽ ചേരുന്ന ഓരോ വ്യക്തിക്കും 12 മാസക്കാലം 5000 രൂപ പ്രതിമാസ സഹായം ലഭിക്കും. ഇതിൽ, പങ്കാളി കമ്പനികൾ ഹാജർ നിലയും പെരുമാറ്റവും അടിസ്ഥാനമാക്കി 500 രൂപ നൽകും. തുടർന്ന്  ബാക്കി 4500 രൂപ സർക്കാർ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി നൽകും. കൂടാതെ, ഓരോ ഇൻ്റേൺഷിപ്പിന് ചേരുന്നവർക്കും 6000 രൂപയുടെ ഒറ്റത്തവണ ഗ്രാന്റ് സർക്കാർ നൽകും. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന എന്നീ ഇൻഷുറൻസ് സ്കീമുകളിലൂടെയും, കമ്പനിയുടെ അധിക ആകസ്മിക ഇൻഷുറൻസ് പദ്ധതിയിലൂടെയും ഇൻ്റേണുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

എങ്ങനെ അപേക്ഷിക്കാം?

● പിഎം ഇൻ്റേൺഷിപ്പ് സ്കീമിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് pminternship(dot)mca(dot)gov(dot)in സന്ദർശിക്കുക.
● രജിസ്റ്റർ ലിങ്കിൽ ക്ലിക്ക് ചെയ്യുക, ഒരു പുതിയ പേജ് തുറക്കും.
● രജിസ്ട്രേഷൻ വിശദാംശങ്ങൾ പൂരിപ്പിച്ച് Submit ക്ലിക്കുചെയ്യുക.
● ഉദ്യോഗാർത്ഥികൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പോർട്ടൽ ഒരു റെസ്യൂമെ തയ്യാറാക്കും. 
● തുടർന്ന്, ലൊക്കേഷൻ, സെക്ടർ, റോൾ, യോഗ്യത എന്നീ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഇഷ്ടമുള്ള അഞ്ച് ഇന്റേൺഷിപ്പ് അവസരങ്ങൾക്ക് അപേക്ഷിക്കാം. 
● അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന സ്ഥിരീകരണ പേജ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക

#internship #jobopportunity #india #kerala #kasargod #governmentscheme

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia