city-gold-ad-for-blogger

തെരുവുനായ ആക്രമണം രൂക്ഷം; നടപടിയെടുക്കാതെ തദ്ദേശ സ്ഥാപനങ്ങൾ, പ്രതിഷേധം ശക്തമാകുന്നു

Representational image reflecting stray dog menace and public safety concerns in Kerala
Photo: Special Arrangement

● വലിയപറമ്പിൽ രണ്ടിടങ്ങളിലായി 7, 9, 11 വയസ്സുള്ള കുട്ടികൾക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു
● ഉപ്പള ബന്ദിയോട് അടുക്കയിൽ മദ്രസാ വിദ്യാർത്ഥിക്കും പരവനടക്കത്തും തെരുവുനായ ആക്രമണം ഉണ്ടായി
● കുട്ടികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടി ബിജെപി ജനപ്രതിനിധികൾ പ്രതിഷേധിച്ചു
● സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളെല്ലാം നായകളുടെ വിഹാരകേന്ദ്രങ്ങളായി മാറി
● കോടതി ഉത്തരവ് ലംഘിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ കോടതി അലക്ഷ്യ നടപടി വേണമെന്ന് ആവശ്യം ഉയരുന്നു

കാസർകോട്: (KasargodVartha) ജില്ലയിൽ നാടുനീളെ തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കടക്കം അനക്കമില്ല. ജനങ്ങളുടെ സുരക്ഷാ വിഷയത്തിൽ പോലും നടപടി സ്വീകരിക്കാൻ അധികൃതർ മടിക്കുന്നത് പൊതുജനങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 

കോടതി ഉത്തരവ് ലംഘിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ഭരണസമിതിയും കോടതി അലക്ഷ്യ നടപടി നേരിടണമെന്ന് പോലും ജനങ്ങൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു. അപകടകാരികളായ തെരുവുനായ്ക്കളെ കണ്ടെത്തി കൊല്ലുന്നതിനും വന്ധ്യംകരണം നടത്തുന്നതിനും ഉത്തരവാദിത്തമുണ്ടെങ്കിലും പല സ്ഥലങ്ങളിലും നടപടികൾ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ പരാതി. ഒരു പ്രദേശത്ത് നിരന്തരം ശല്യമാകുന്ന, വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന നായ്ക്കൂട്ടങ്ങളെ കുറിച്ച് പരാതി ലഭിച്ചാലും തുടർനടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

കുട്ടികൾക്ക് നേരെ ആക്രമണം

കഴിഞ്ഞ ദിവസങ്ങളിൽ വലിയപറമ്പിൽ രണ്ടിടങ്ങളിലായി കുട്ടികൾക്ക് നേരെ തെരുവുനായ ആക്രമണമുണ്ടായി. 7, 9, 11 വയസ്സുള്ള കുട്ടികളെയാണ് തെരുവുനായ്ക്കൂട്ടം കടിച്ചു കീറിയത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഉപ്പള ബന്ദിയോട് അടുക്കയിൽ തെരുവുനായ ആക്രമണത്തിൽ മദ്രസാ വിദ്യാർത്ഥിക്കും കടിയേറ്റിരുന്നു. പരവനടക്കത്തും നായ ശല്യം രൂക്ഷമാണ്. ബദിയടുക്കയിലും തെരുവുനായ്ക്കളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. സമാനമായ ആക്രമണങ്ങൾ വിവിധ പ്രദേശങ്ങളിൽ നിന്ന് ദിവസേനയെന്നോണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

kasaragod stray dog attacks public protest local bodies

പ്രതിഷേധം ശക്തം

വീട്ടിൽ നിന്ന് കുട്ടികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടി ബിജെപി ജനപ്രതിനിധികൾ കഴിഞ്ഞ ദിവസം മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. കുട്ടികൾക്ക് സ്കൂളിൽ പോകാൻ പറ്റാത്ത അവസ്ഥയാണെന്നും ഭരണസമിതി നോക്കുകുത്തിയാണെന്നുമാണ് ബിജെപി അംഗങ്ങളുടെ ആരോപണം. 

കാസർകോട് ജില്ലയിൽ സർക്കാർ ആശുപത്രികൾ അടക്കം എല്ലാ ഓഫീസുകളിലും നായ ശല്യം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയാണ്. ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഏറെ ആശ്രയിക്കുന്ന വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, പൊലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, സ്കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രങ്ങളാണ്. ബസ് സ്റ്റാൻഡുകളിൽ നായയ്ക്ക് ബിസ്കറ്റും ഭക്ഷണവും നൽകി സംരക്ഷിക്കുന്നവരുമുണ്ട്. ഇവിടങ്ങളിൽ നിന്ന് നായ ശല്യം ഒഴിവാക്കാൻ അധികൃതർ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Protests are intensifying against local self-government bodies in Kasaragod district for their inaction in tackling the severe stray dog menace, despite Supreme Court orders allowing the culling of aggressive dogs, following recent attacks on children in Valiyaparamba and a Madrasa student in Uppala.

#KasargodVartha #StrayDogAttack #KeralaNews #MalayalamNews #PublicProtest #KasaragodNews #LocalSelfGovernment #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia