കാസര്‍കോട് സൗഹൃദവേദിയുടെ സ്‌നേഹ സംഗമം കുളിര്‍മഴയായി
Jul 17, 2015, 20:30 IST
കാസര്‍കോട്: (www.kasargodvartha.com 17/07/2015) കാസര്‍കോട് സൗഹൃദവേദി പെരുന്നാള്‍ രാത്രി ഒരുക്കിയ സ്‌നേഹ സംഗമം കുളിര്‍മഴയായി. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ സമൂഹത്തില്‍ നാനാതുറകളിലുള്ള വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു. റമദാന്‍ നല്‍കുന്ന സന്ദേശം ഈദുല്‍ ഫിത്വറില്‍ മുറുകെപിടിക്കാനും അത് ജീവിതത്തില്‍ പകര്‍ത്താനും യുവാക്കള്‍ മുന്നോട്ട് വരണമെന്ന് ടൗണ്‍ മുബാറക്ക് മസ്ജിദ് ഖത്തീബ് ഇ.പി. മുഹമ്മദലി പെരുന്നാള്‍ സന്ദേശത്തില്‍ ഉത്ഭോതിപ്പിച്ചു.
ഇന്നുള്ള അപചയങ്ങള്‍ക്ക് പ്രധാന കാരണം യുവാക്കളുടെ തെറ്റായ പ്രവര്‍ത്തനവും ഇസ് ലാം കല്‍പിച്ച കാര്യങ്ങള്‍ അവഗണിച്ചതുമാണ്, അദ്ദേഹം പറഞ്ഞു. പോലീസ് നിങ്ങളോടൊപ്പമാണ്. നാട്ടില്‍ സമാധാനം നിലനിര്‍ത്താനാണ് പോലീസ് ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവര്‍ത്തിക്കുന്നതെന്നും ചടങ്ങില്‍ ആശംസ പ്രസംഗം നടത്തിയ കാസര്‍കോട് ഡി.വൈ.എസ്.പി. ടി പി രഞ്ജിത്ത് പറഞ്ഞു. ആറു വര്‍ഷം മുമ്പ് തുടങ്ങിയ സൗഹൃദവേദിയുടെ ലക്ഷ്യം പൂര്‍ത്തീകരിച്ചതില്‍ ചാരിഥാര്‍ത്യമുണ്ടെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ ചെയര്‍മാന്‍ യഹ് യ തളങ്കര പറഞ്ഞു.
ജനറല്‍ കണ്‍വീനര്‍ ഇ.പി. അബ്ദുര്‍ റഹ് മാന്‍ ബാഖവിയുടെ പെരുന്നാള്‍ സന്ദേശവും വായിച്ചു. പി.ബി. അബ്ദുര്‍ റസാഖ് എം എല്‍ എ, കാസര്‍കോട് സി ഐ പി.കെ. സുധാകരന്‍, എ. അബ്ദുര്‍ റഹ് മാന്‍, അസീസ് കടപ്പുറം, ഷാഫി തെരുവത്ത്, അര്‍ജുനന്‍ തായലങ്ങാടി, മൊയ്തീന്‍ കുഞ്ഞി ബാങ്കോട്, സുബൈര്‍ പുലിക്കുന്ന് പ്രസംഗിച്ചു. സിറ്റി ഫ്രണ്ട്‌സ് ഭാരവാഹികളായ ഇബ്രാഹിം ബാങ്കോട്, നൗഷാദ് എല്‍ ടി ടി, കബീര്‍ ദര്‍ബാര്‍, ശാഹു ദര്‍ബാര്‍, വഹാബ് മാര്‍ക്കറ്റ്, ഹാഷിം മാര്‍ക്കറ്റ്, സമീര്‍ ചെങ്കള, ഹനീഫ തുടങ്ങിയവര്‍ സംബന്ധിച്ചു. ടി എ ഷാഫി സ്വാഗതവും അബ്ദുര്‍ റഹ് മാന്‍ ബാങ്കോട് നന്ദിയും പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് നഗരത്തിലെത്തിയവര്‍ക്ക് മധുര പലഹാര വിതരണവും നടത്തി.
Keywords: Kasaragod, Kerala, Kasaragod Old bus stand,
Advertisement: