city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Sea attack | തീരമേഖലയിൽ കടൽക്ഷോഭത്തിന് ശമനമില്ല; മൊഗ്രാലിൽ റിസോർട് കടലെടുക്കുന്നു

kasaragod sea attack in coastal areas

വർഷങ്ങൾക്കു മുമ്പ് ഇതേ സ്ഥലത്ത് 2 വീടുകൾ പൂർണമായും കടലെടുത്തിരുന്നു

മൊഗ്രാൽ: (KasaragodVartha) തീരമേഖലയിൽ കടൽക്ഷോഭത്തിന് ശമനമില്ല. പെർവാഡ് കടപ്പുറത്തിന് പിന്നാലെ മൊഗ്രാൽ നാങ്കി കടപ്പുറത്തും കടലാക്രമണം രൂക്ഷമായി. രണ്ടുവർഷം മുമ്പ് പുതുതായി നിർമിച്ച ബീച് വ്യൂ റിസോർട് കടലെടുക്കുന്ന അവസ്ഥയിലായതായി പ്രദേശവാസികൾ പറയുന്നു. റിസോർടിന്റെ മതിലുകളും, ഒരു ഭാഗവും ഇതിനകം കടലെടുത്തു കഴിഞ്ഞു. 

kasaragod sea attack in coastal areas

പേരാൽ കണ്ണൂർ അബ്ദുല്ല മാസ്റ്ററുടെ മകൻ മുഹമ്മദ് ഇർശാദിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്. വർഷങ്ങൾക്കു മുമ്പ് സ്ഥലത്ത് രൂക്ഷമായ കടലാക്രമണത്തിൽ മുഹമ്മദ്, ഖാലിദ് എന്നിവരുടെ വീടുകൾ പൂർണമായും കടലെടുത്തിരുന്നു. ഇതിനു സമീപത്ത് നിർമിച്ചതാണ് ബീച് വ്യൂ റിസോർട്. 

കഴിഞ്ഞവർഷത്തെ കടലാക്രമണത്തിൽ നാങ്കിയിലെ തന്നെ ഈമാൻ റിസോർടിന്റെ മതിലുകളും, കെട്ടിടത്തിന്റെ ഒരു ഭാഗവും കടലെടുത്തിയിരുന്നു. തീരദേശ നിയമത്തിൽ കേന്ദ്രസർകാർ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ റിസോർടിന് നിയമപരമായ അനുമതി ലഭിക്കാനിരിക്കെയാണ് കടലാക്രമണ ഭീഷണി.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia