ജിപിഎസ് തകരാറും തേഞ്ഞ ടയറുകളും! സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പരിശോധന തുടരുന്നു

● മഞ്ചേശ്വരം താലൂക്കിലെ സ്കൂൾ വാഹനങ്ങൾ പരിശോധിച്ചു.
● 40 വാഹനങ്ങളിൽ 15 എണ്ണം തകരാറുകൾ കണ്ടെത്തി.
● ജി.പി.എസ് തകരാർ, ടയർ തേയ്മാനം, ഹാൻഡ് ബ്രേക്ക് പ്രശ്നങ്ങൾ.
● തകരാറുകൾ പരിഹരിച്ച് വീണ്ടും ഹാജരാക്കാൻ നിർദ്ദേശം.
● കാസർകോട് താലൂക്കിൽ രണ്ടാംഘട്ട പരിശോധന ബുധനാഴ്ച.
● പരിശോധനയ്ക്ക് ഹാജരാകാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടി.
കാസർകോട്: (KasargodVartha) ഓപ്പറേഷൻ സുരക്ഷാ വിദ്യാരംഭം 2025-ൻ്റെ ഭാഗമായി കാസർകോട് ആർ.ടി.ഓ. ശ്രീ സജി പ്രസാദിൻ്റെയും, എൻഫോഴ്സ്മെൻ്റ് ആർ.ടി.ഓ. ശ്രീ. രാജേഷ്. പി യുടെയും നിർദ്ദേശപ്രകാരം മഞ്ചേശ്വരം താലൂക്കിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധന എ. ജെ. ഐ. സീനിയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ റെജി കുര്യാക്കോസ്, സുനേഷ് പുതിയവീട്ടിൽ, ചന്ദ്രകുമാർ. ടി എന്നിവരുടെ നേതൃത്വത്തിൽ എ. എം. വി. ഐ മാരായ നിജു. കെ.വി., മനീഷ്. കെ, പ്രഭാകരൻ.എം.വി, അരുൺ കുമാർ. കെ വി, നിതിൻ.വി.ആർ, അഭിലാഷ്. കെ; ഡ്രൈവർ മനോജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
പരിശോധനക്കായി എത്തിയ നാൽപ്പതോളം വാഹനങ്ങളിൽ ജി.പി.എസ് പ്രവർത്തനക്ഷമമല്ലാത്തതും, തേയ്മാനം സംഭവിച്ച ടയറുകളോട് കൂടിയതും, ഹാൻഡ് ബ്രേക്ക് പ്രവർത്തനക്ഷമമല്ലാത്തതുമായ 15 ഓളം വാഹനങ്ങൾ തകരാറുകൾ പരിഹരിച്ച് വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കുന്നതിനായി തിരിച്ചയച്ചു.
കാസർകോട് താലൂക്കിൽ ഉൾപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്കൂൾ ബസുകളുടെ രണ്ടാംഘട്ട പരിശോധനയും ഡ്രൈവർമാർക്കും അറ്റൻഡർമാർക്കും ഉള്ള ബോധവൽക്കരണ ക്ലാസും 28/05/2025 ബുധനാഴ്ച ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തുന്നതാണ്.
പരിശോധനയ്ക്ക് ഹാജരാവാത്ത വാഹനങ്ങൾ ജൂൺ രണ്ട് മുതൽ സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് കാസർകോട് ആർടിഒ സജി പ്രസാദ് അറിയിച്ചു.
സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടക്കുന്ന ഈ പരിശോധനകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക!
Summary: As part of 'Operation Suraksha Vidyarambham 2025,' Kasaragod RTO inspected school vehicles in Manjeshwaram. Around 15 out of 40 vehicles were sent back for rectifying defects like GPS and tire issues. Further inspections and awareness classes are scheduled.
#SchoolBusSafety #KeralaRTO #Kasaragod #VehicleInspection #RoadSafety #OperationSurakshaVidyarambham