'കാവ്യപാഠശാല' കാസര്‍കോട് സാഹിത്യവേദി ഏകദിന കവിതാ ക്യാമ്പ് സംഘടിപ്പിക്കും
Nov 4, 2016, 09:01 IST
കാസര്‍കോട്: (www.kasargodvartha.com 4/11/2016) കാസര്‍കോട് സാഹിത്യവേദിയുടെ നേതൃത്വത്തില്‍ നവംബര്‍ 19 ന് ഏകദിന കവിതാ ക്യാമ്പ് സംഘടിപ്പിക്കും.'കാവ്യപാഠശാല' എന്നു പേരിട്ടിരിക്കുന്ന ക്യാമ്പില്‍ ഹൈസ്‌കൂള്‍, പ്ലസ് ടു, കോളേജ് തലങ്ങളില്‍ പഠിക്കുന്ന സാഹിത്യ തല്‍പ്പരരായ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്.
രാവിലെ 9 മണി മുതല്‍ 5 മണി വരെ പെര്‍ലടുക്കം ടാഷ്‌കോ ഹാളിലാണ് പരിപാടി. ക്യാമ്പ് പ്രശസ്ത എഴുത്തുകാരന്‍ വി ടി ജയദേവന്‍ ഉല്‍ഘാടനം ചെയ്യും. സാഹിത്യവേദി പ്രസിഡന്റ് റഹ്മാന്‍ തായലങ്ങാടി അദ്ധ്യക്ഷത വഹിക്കും. സി എം വിനയചന്ദ്രന്‍, രാധാകൃഷ്ണന്‍ പെരുമ്പള, ദിവാകരന്‍ വിഷ്ണുമംഗലം, ബിജു കാഞ്ഞങ്ങാട് തുടങ്ങി ജില്ലയിലെ പ്രമുഖ എഴുത്തുകാര്‍ ക്യാമ്പില്‍ പങ്കെടുക്കും.
പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം ഒരു സ്വന്തം മൗലിക രചനയുമായി വരേണ്ടതാണ്. പന്മനാഭന്‍ ബ്ലാത്തൂരാണ് ക്യാമ്പ് ഡയറക്ടര്‍. റജിസ്‌ട്രേഷന് ബന്ധപ്പെടുക: പത്മനാഭന്‍ ബ്ലാത്തൂര്‍ 94460 59409, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ 9746677 289,
Keywords: Kasaragod, Kerala, Sahithyavedi, Camp, Conducting, Kavyapadashaala, High School, Plus Two, Collage, Students, Tashco Hall, VT Jayadevan, Inauguration,