city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അരജീവിതങ്ങളെ സഹജീവികളായി കാണാന്‍ കഴിയണം: പ്രൊഫ. എം എ റഹ് മാന്‍

കാസര്‍കോട്: (www.kasargodvartha.com 27/11/2016) അരജീവിതങ്ങളെ ഇരകളായി ബ്രാന്‍ഡ് ചെയ്യാതെ സഹജീവികളായി കാണാന്‍ കഴിയണമെന്നും 'ഓരോ ജീവനും വിലപ്പെട്ടതാണ് ' എന്ന പുസ്തകം നീണ്ട പതിനാറ് വര്‍ഷക്കാലത്തെ തന്റെ നേരനുഭവങ്ങളുടെ ആകെത്തുകയാണെന്നും പ്രൊഫ. എം.എ റഹ് മാന്‍ പറഞ്ഞു. കാസര്‍കോട് സാഹിത്യവേദിയുടെ പ്രതിമാസ സാഹിത്യചര്‍ച്ചയുടെ ഭാഗമായി നടത്തിയ 'ഓരോ ജീവനും വിലപ്പെട്ടതാണ്' എന്ന പുസ്തകത്തെപ്പറ്റിയുള്ള ചര്‍ച്ചയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു പ്രൊഫ.എം എ റഹ് മാന്‍.

താന്‍ ഒരു ആക്ടിവിസ്റ്റല്ല എന്നും ഒരു സാധാരണ അധ്യാപകനും വേണമെങ്കില്‍ ഒരു പത്രപ്രവര്‍ത്തകനെന്ന് വിളിക്കാമെന്നും, ഒരുപാട് തിക്താനുഭവങ്ങള്‍ നേരെഴുത്തിന്റെ ഭാഗമായി അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും പ്രൊഫ. എം.എ റഹ് മാന്‍ പറഞ്ഞു. അധികാരികളില്‍ നിന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് കിട്ടാനുള്ളത് വാങ്ങിയെടുക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും രാജീവിയും ജാനു നായിക്കും മരിച്ചതില്‍ നമ്മളടങ്ങുന്ന സമൂഹം ഉത്തരവാദികളാണെന്നും അതു കൊണ്ടു തന്നെ ഒന്നര വര്‍ഷമായി താഴെ വെച്ച തൂലിക വീണ്ടുമെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ യുവകവി വിനോദ് കുമാര്‍ പെരുമ്പള വിഷയാവതരണം നടത്തി. എ.എസ് മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. പി.എസ് ഹമീദ്, വി.വി പ്രഭാകരന്‍, എരിയാല്‍ അബ്ദുല്ല, കെ.എച്ച് മുഹമ്മദ്, സി.എല്‍. ഹമീദ്, കെ.ജി. റസാഖ്, മധു എസ്. നായര്‍, അഹമ്മദലി കുമ്പള എന്നിവര്‍ സംസാരിച്ചു.

പത്മനാഭന്‍ ബ്ലാത്തൂര്‍, റഹീം ചൂരി, ഉസ്മാന്‍ കടവത്ത്, ടി.എ. ഉസ്മാന്‍, രാഘവന്‍ ബെള്ളിപ്പാടി, ഉണ്ണികൃഷ്ണന്‍ അണിഞ്ഞ, കെ.പി എസ് വിദ്യാനഗര്‍, എ.കെ.റിയാസ് മുഹമ്മദ്, വേണു കണ്ണന്‍, അഷ്‌റഫ് മധൂര്‍, ഇബ്രാഹിം അങ്കോല, അജിത് കുമാര്‍ സി.കെ, ഇബ്രാഹിം ചെര്‍ക്കള, ബി.എഫ് അബ്ദുര്‍ റഹ് മാന്‍, കെ.എം ബാലകൃഷ്ണന്‍ ചെര്‍ക്കള, കുന്നില്‍ അബ്ദുല്ല, പ്രതിഭാ രാജന്‍ എന്നിവര്‍ സംബന്ധിച്ചു. സാഹിത്യവേദി സെക്രട്ടറി ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും മധൂര്‍ ഷരീഫ് നന്ദിയും പറഞ്ഞു.

അരജീവിതങ്ങളെ സഹജീവികളായി കാണാന്‍ കഴിയണം: പ്രൊഫ. എം എ റഹ് മാന്‍

Keywords:  Kasaragod, Kerala, Book review, Kasaragod Sahithya Vedi, Kasaragod Sahithya Vedi monthly book debate conducted

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia