city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Road | അറ്റകുറ്റപ്പണി നടത്തി മണിക്കൂറുകൾക്കകം തകർന്ന റോഡ്; ഈ ഗതികേട് കാസർകോടിന് മാത്രം; ചന്ദ്രഗിരി ജംഗ്ഷനും പാലത്തിനുമിടയിൽ വേണ്ടത് ശാസ്ത്രീയമായ പരിഹാരം

kasaragod road collapses again hours after repair
Photo: Arranged

● 25 ലക്ഷം രൂപ ചിലവഴിച്ച് അറ്റകുറ്റപ്പണി നടത്തി.
● അശാസ്ത്രീയ നിർമാണമാണ് പ്രശ്‌നത്തിന് കാരണമെന്ന് ആക്ഷേപം.
● വീണ്ടും ഗതാഗത തടസമുണ്ടാകുമോയെന്ന് ആശങ്ക.

കാസർകോട്: (KasargodVartha) സംസ്ഥാന പാതയിൽ ചന്ദ്രഗിരി ജംഗ്ഷനും പാലത്തിനുമിടയിൽ ദീർഘനാളായി തകർന്നുകിടന്ന റോഡ് അറ്റകുറ്റപ്പണി നടത്തി തുറന്നു കൊടുത്തിട്ട് മണിക്കൂറുകൾക്കകം  വീണ്ടും തകർന്നത് പ്രദേശവാസികളിൽ രോഷം ജനിപ്പിച്ചു. ഇതുമൂലം വീണ്ടും ഗതാഗത തടസമുണ്ടാകുമോയെന്ന ആശങ്കയും ഉയർന്നിരിക്കുകയാണ്.

kasaragod road collapses again hours after repair

ഒക്ടോബർ അഞ്ചിന് രാവിലെയാണ് 25 ലക്ഷം രൂപ ചിലവഴിച്ച് നടത്തിയ അറ്റകുറ്റപ്പണിക്ക് ശേഷം റോഡ് തുറന്നു കൊടുത്തത്. എന്നാൽ വൈകുന്നേരമായപ്പോഴേക്കും ഇന്റർലോക് പാകിയ ഭാഗം പൊങ്ങിയും താണും പോകുന്ന നിലയിലായി. ഇത്രയും തുക ചിലവഴിച്ചിട്ടും ഇത്രയും വേഗത്തിൽ റോഡ് തകർന്നത് കൃത്യമായും ശാസ്ത്രീയമായും അകുറ്റപ്പണി നടത്താത്തത് കൊണ്ടാണെന്നാണ് ആക്ഷേപം.

kasaragod road collapses again hours after repair

ഇവിടം ഉറവയുള്ള സ്ഥലമായതിനാൽ, കോൺക്രീറ്റ് ചെയ്തതിന് ശേഷം ടാറിംഗ് നടത്തുകയോ ഇന്റർലോക് പാകുകയോ ചെയ്തായിരുന്നു അറ്റകുറ്റപ്പണി നടത്തേണ്ടിയിരുന്നതെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്.  
കൂടാതെ, റോഡരികിൽ ഓവുചാലുകളും നിർമിച്ചിട്ടില്ല. മഴവെള്ളം റോഡിലേക്ക് തന്നെ ഒഴുകിയെത്തുന്ന അവസ്ഥയാണുള്ളത്. ഇതെല്ലാം റോഡ് തകർച്ചയ്ക്ക് വഴിവെക്കുന്നതാണ്.

kasaragod road collapses again hours after repair

നേരത്തെ സെപ്റ്റംബർ 19 മുതൽ റോഡ് പണി ആരംഭിച്ചിരുന്നു. 10 ദിവസം കൊണ്ട് പണി പൂർത്തിയാക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഒക്ടോബർ അഞ്ചിന് മാത്രമാണ് തീർക്കാനായത്. റോഡ് നിർമാണ പ്രവർത്തനങ്ങൾ കാരണം ഇതുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു. 

kasaragod road collapses again hours after repair

ദിവസേന നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. സംസ്ഥാന പാതയുടെ നിർമാണം  ആരംഭിച്ചത് മുതൽ തന്നെ അശാസ്ത്രീയമായാണ് പ്രവൃത്തികൾ എന്ന ആരോപണം ശക്തമായിരുന്നു. കനത്ത മഴയെ താങ്ങാനാവാത്തത്ര ദുർബലമായ അടിത്തറയാണ് ഈ റോഡിനുള്ളത്. ഇതിന്റെ ഫലമായി, മഴപെയ്താൽ ഉടൻ തന്നെ റോഡ് തകർന്ന് കുഴികൾ രൂപപ്പെടുന്നത് സാധാരണമാണ്.

kasargod_road_collapse

വർഷം തോറും പലവട്ടം റോഡ് തകരുന്നുണ്ടെങ്കിലും കണ്ണിൽ പൊടിയിടാൻ താൽക്കാലികമായ അറ്റകുറ്റപ്പണികൾ മാത്രമേ നടത്താറുള്ളൂ. എന്നാൽ, ദിവസങ്ങൾക്കകം വീണ്ടും റോഡ് അതേ അവസ്ഥയിലാകും. പ്രായോഗികമായി ശാസ്ത്രീയമായ പരിഹാരം കാണുന്നതിൽ അധികൃതർ പരാജയപ്പെടുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

kasargod_road_collapse

പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെടുന്നത് ഈ റോഡിന്റെ ശാശ്വതമായ പരിഹാരമാണ്. അധികൃതർ അടിയന്തരമായി ഇടപെട്ട് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം ജനങ്ങളുടെ ദുരിതം തുടരുകയും ചെയ്യും. അറ്റകുറ്റപ്പണി നടത്തി 24 മണിക്കൂറിനകം റോഡ് തകരുന്ന ഗതികേട് കാസർകോട് അല്ലാതെ വേറെ എവിടെ കാണാനാവുമെന്നും ജനം ചോദിക്കുന്നു.

#KasaragodRoadCollapse #KeralaRoads #InfrastructureFailure #GovernmentNegligence #PublicOutrage

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia