Survival | കാസർകോട് സ്വദേശി ട്രെയിനിൽ നിന്ന് പുഴയിൽ വീണു; രക്ഷാപ്രവർത്തകർ എത്തും മുൻപേ നീന്തി കരകയറി

● കാസർകോട് കളനാട് കട്ടക്കാലിലെ മുനാഫർ ആണ് മൂരാട് പാലത്തിനു സമീപം പുഴയിൽ വീണത്.
● വ്യാഴാഴ്ച രാവിലെ കോയമ്പത്തൂർ - മംഗളൂരു ഇൻ്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം.
വടകര: (KasargodVartha) ട്രെയിനിൽ നിന്നും പുഴയിലേക്ക് വീണ യുവാവിനെ കാണാനില്ലെന്ന് കരുതി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. എന്നാൽ തിരച്ചിൽ തുടങ്ങി അധികം കഴിയും മുൻപേ യുവാവ് നീന്തി കരയ്ക്ക് കയറി. കാസർകോട് കളനാട് കട്ടക്കാലിലെ മുനാഫർ (28) ആണ് മൂരാട് പാലത്തിനു സമീപം പുഴയിൽ വീണത്.
വ്യാഴാഴ്ച രാവിലെ കോയമ്പത്തൂർ - മംഗളൂരു ഇൻ്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം. പുഴയിലേക്ക് ആരോ വീഴുന്നത് കണ്ട നാട്ടുകാർ പോലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു. തുടർന്ന് അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. എന്നാൽ തിരച്ചിൽ തുടങ്ങി അധികം കഴിയും മുൻപേ മുനാഫർ നീന്തി കരയ്ക്ക് കയറി. തുടർന്ന് പോലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ചു.
വിദേശത്തു നിന്നും കോയമ്പത്തൂരിൽ വിമാനമിറങ്ങി കാസർകോട്ടേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് മുനാഫർ പോലീസിനോട് പറഞ്ഞു. ട്രെയിനിന്റെ വാതിലിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ താഴേക്ക് വീണതാണെന്നും ഇയാൾ പറഞ്ഞു. മുനാഫറിൻ്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും ബന്ധുക്കളെ വിവരം അറിയിച്ചെന്നും പോലീസ് വിശദീകരിച്ചു.
Kasaragod native Munafar fell from a moving train but swam to safety before rescue teams could reach him. He was later taken to the hospital for a check-up.
#Kasaragod #TrainAccident #RescueOperation #Survival #KasaragodNews #KeralaNews