Victory | എസ്‌കെഎസ്എസ്എഫ് ജില്ലാ സര്‍ഗലയം: കാസര്‍കോട് മേഖലയ്ക്ക് കിരീടം
● തൃക്കരിപ്പൂര്‍ മേഖല 308 പോയിന്റോടെ രണ്ടാമത്.
● പെരുമ്പട്ട മേഖല 307 പോയിന്റോടെ മൂന്നാമത്.
● സമാപന സമ്മേളനം ഇ പി ഹംസത്തു സഅദി ഉദ്ഘാടനം ചെയ്തു.
നെല്ലിക്കട്ട: (KasargodVartha) എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ തല 'സര്‍ഗലയം' ഇസ്ലാമിക കലാ, സാഹിത്യ മത്സരത്തില്‍ കാസര്‍കോട് മേഖല 340 പോയിന്റ് നേടി കിരീടം കരസ്ഥമാക്കി. തൃക്കരിപ്പൂര്‍ മേഖല 308 പോയിന്റോടെ രണ്ടാമതും പെരുമ്പട്ട മേഖല 307 പോയിന്റോടെ മൂന്നാമതുമായി.
സമാപന സമ്മേളനം സമസ്ത ജില്ലാ മുശാവറ അംഗവും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ട്രഷററുമായ ഇ.പി ഹംസത്തു സഅദി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സുബൈര്‍ അല്‍ ഖാസിമി പടന്ന അധ്യക്ഷനായിരുന്നു. ഫസല്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി.
ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ആമുഖ ഭാഷണം നടത്തി. ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, സംസ്ഥാന സമിതി അംഗം ഫാറൂഖ് ദാരിമി, സിദ്ദീഖ് ബെളിഞ്ചം, സ്വാഗത സംഘം ചെയര്‍മാന്‍ വൈ അബ്ദുല്ല കുഞ്ഞി എതിര്‍ത്തോട് സംസാരിച്ചു
ജനറല്‍ വിഭാഗം ഓവറോള്‍ ട്രോഫി വൈ അബ്ദുല്ല കുഞ്ഞി, ത്വലബ വിഭാഗം ഓവറോള്‍ ട്രോഫി ഹര്‍ഷാദ് ബേര്‍ക്ക, സഹ്‌റ വിഭാഗം ഓവറോള്‍ ട്രോഫി സുലൈമാന്‍ നെല്ലിക്കട്ട എന്നിവര്‍ യഥാക്രമം വിതരണം ചെയ്തു. സമാപന സമ്മേളനത്തോടൊപ്പം മന്‍സൂര്‍ പുത്തനത്താണിയുടെ നേതൃത്വത്തില്‍ ഇഷ്‌ഖേ - മജ്‌ലിസും നടന്നു.
സ്വാഗത സംഘം മുഖ്യരക്ഷാധികാരി അബ്ദുല്ലകുഞ്ഞി ഹാജി ബേര്‍ക്ക, ഭാരവാഹികളായ എന്‍.എ അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ട, മൂസ മൗലവി സാലത്തടുക്ക, ഹുസൈന്‍ ബേര്‍ക്ക, ഹനീഫ് അല്‍ അമീന്‍, ഇബ്രാഹിം നെല്ലിക്കട്ട, സത്താര്‍ ബേര്‍ക്ക, പി.കെ അബ്ദു റഹ്‌മാന്‍, മീഡിയ ജനറല്‍ കണ്‍വീനര്‍ ഹമീദ് കുണിയ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, ട്രഷറര്‍ മുബാറക് ഹസൈനാര്‍ ഹാജി, ഹാഷിം ദാരിമി ദേലംപാടി, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളംകോട്, റഷീദ് ബെളിഞ്ചം, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നൗശാദ് ചെങ്കള, മഞ്ചേശ്വരം മണ്ഡലം മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.കെ ആരിഫ്, എസ്.കെ.എസ്.എസ്.എഫ് അബൂദാബി കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്ല ബസറ, അഷ്‌റഫ് മൗലവി മര്‍ദ്ദള, ജലീല്‍ തുരുത്തി, മുഹമ്മദ് ഫൈസി കജെ, മൊയ്തീന്‍ കുഞ്ഞി മൗലവി ചെര്‍ക്കള, എസ്.കെ.എസ്.എസ്.എഫ് വര്‍ക്കിങ് സെക്രട്ടറി വൈസ് പ്രസിഡന്റുമാരായ യൂനുസ് ഫൈസി കാക്കടവ്, റസാഖ് അസ്ഹരി മഞ്ചേശ്വരം,ഹംദുള്ള തങ്ങള്‍ കുമ്പള, അബ്ദുല്ല യമാനി യമാനി ഉദുമ, കബീര്‍ ഫൈസി പെരിങ്കടി, സെക്രട്ടറിമാരായ റാഷിദ് ഫൈസി ആമത്തല, ജമാല്‍ ദാരിമി, ഓര്‍ഗനൈസിങ് സെക്രട്ടറിമാരായ ഫൈസല്‍ ദാരിമി, അന്‍വര്‍ തുപ്പക്കല്‍, ബദിയടുക്ക സെക്രട്ടറിയേറ്റ് അംഗങ്ങളായ ഇല്യാസ് ഹുദവി, സ്വാലിഹ് ഹുദവി, ലത്തീഫ്നീലേശ്വരം, ഉസാം പള്ളങ്കോട്, സൂപ്പി മവ്വല്‍, റാസിഖ് ഹുദവി കുമ്പള, നാസര്‍ അസ്ഹരി മഞ്ചേശ്വരം, അബ്ദുല്‍ ഖാദര്‍ ഫൈസി ചര്‍ളടുക്ക, ലത്തീഫ് കൊല്ലംപാടി, അബ്ദുറസാഖ് ദാരിമി, അജാസ് കുന്നില്‍, ഇര്‍ഷാദ് അസ്ഹരി, സുഹൈല്‍ റഹ്‌മാന്‍ സംബന്ധിച്ചു.
#SKSSF #Kasaragod #culturalcompetition #Islamicarts #Kerala