Service | കാസർകോട് റെയിൽവേ സ്റ്റേഷന് വീൽചെയർ സമ്മാനിച്ച് മർച്ചന്റ്സ് അസോസിയേഷൻ

● അസോസിയേഷൻ പ്രസിഡൻ്റ് ടി എ ഇല്യാസ് വീൽചെയർ കൈമാറി
● സ്റ്റേഷൻ മാസ്റ്റർ സുചിത്ത് ഏറ്റുവാങ്ങി
● റെയിൽവേ ഉദ്യോഗസ്ഥരും വ്യാപാരി നേതാക്കളും സംബന്ധിച്ചു
കാസർകോട്: (KasargodVartha) കാസർകോട് റെയിൽവേ സ്റ്റേഷന് സഹായകരമായ വീൽചെയർ സമ്മാനിച്ച് കാസർകോട് മർച്ചന്റ്സ് അസോസിയേഷൻ. യാത്രക്കാർക്ക് സൗകര്യപ്രദമായ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മർച്ചന്റ്സ് അസോസിയേഷൻ വീൽചെയർ നൽകിയത്.
അസോസിയേഷൻ പ്രസിഡന്റ് ടി എ ഇല്യാസ്, റെയിൽവേ സ്റ്റേഷൻ മാസ്റ്റർ സുചിത്തിന് വീൽചെയർ കൈമാറി. ചടങ്ങിൽ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ദിനേശ് കെ, ട്രഷറർ നഹീം, വൈസ് പ്രസിഡൻ്റ്മാരായ എം.എം മുനീർ, ശശിധരൻ കെ, സെക്രട്ടറിമാരായ ജലീൽ തച്ചങ്ങാട്, ഹാരിസ് എന്നിവർ പങ്കെടുത്തു.
റെയിൽവേ കൊമേഴ്സ്യൽ സൂപ്പർവൈസർ ശിവൻ, റെയിൽവേ പൊലീസ് സി.ആർ.ഒ മഹേഷ് തുടങ്ങിയ റെയിൽവേ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കാനും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കല്ലേ!
The Kasaragod Merchants Association donated a wheelchair to the Kasaragod Railway Station to enhance passenger services. The wheelchair was handed over by the association's president to the railway station master. The event was attended by association members and railway officials, highlighting the community's support for improving accessibility at the station.
#Kasaragod #RailwayStation #WheelchairDonation #MerchantsAssociation #CommunitySupport #Accessibility