കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെ ടോയ്‌ലറ്റുകള്‍ അടച്ചുപൂട്ടി
May 11, 2015, 10:39 IST
കാസര്‍കോട്: (www.kasargodvartha.com 11/05/2015) കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെ ടോയ്‌ലറ്റുകള്‍ അടച്ചുപൂട്ടിയതോടെ യാത്രക്കാരും റെയില്‍വേ - പോലീസ് ജീവനക്കാരും കടുത്ത ദുരിതത്തിലായി. ഞായറാഴ്ചയാണ് ടോയ്‌ലറ്റുകള്‍ അധികൃതര്‍ അടച്ചിട്ടത്.
മൂന്ന് മാസം മുമ്പ് കാസര്‍കോട് റെയില്‍വേ പോലീസിന്റെ ടോയ്‌ലറ്റുകള്‍ അടച്ചിട്ടിരുന്നു. ടാങ്കില്‍നിന്നും മലിനജലം പുറത്തേക്കൊഴുകിയതിനെതുടര്‍ന്നാണ് ടോയ്‌ലറ്റുകള്‍ അടച്ചിട്ടത്. ഇതിന് ശേഷം പോലീസുകാര്‍ റെയില്‍വേയുടെ ടോയ്‌ലറ്റുകളാണ് ഉപയോഗിച്ചുവന്നിരുന്നത്. ഇതിന്റെ ടാങ്കും പൊട്ടിയൊലിക്കാന്‍ തുടങ്ങിയതോടെയാണ് അടച്ചിട്ടത്.
ഇതിന് പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ തയ്യാറാകാത്തത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സ്റ്റേഷനിലെത്തുന്ന നൂറുകണക്കിന് യാത്രക്കാരും ഇതുമൂലം ദുരിതത്തിലാണ്.
Keywords : Kasaragod, Railway station, Public toilet, Kerala, Toilet, Kasaragod Railway station toilets closed.