city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Complaint | കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ പൊടിപടലവും ശബ്ദ മലിനീകരണവും; യാത്രക്കാരും ജീവനക്കാരും ദുരിതത്തില്‍

 Kasaragod Railway Station Faces Dust and Noise Pollution Amidst Renovation
Photo: Arranged

● അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പരാതി.
● കട്ടിങ് യന്ത്രങ്ങള്‍ പ്ലാറ്റ്ഫോമിന്റെ പുറത്തേക്ക് മാറ്റണം.

കാസര്‍കോട്: (KasargodVartha) അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി 24 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍, നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള മാര്‍ബിള്‍ കട്ടിങ് പ്ലാറ്റ്ഫോമില്‍ വെച്ചുതന്നെ നടത്തുന്നതുമൂലം രൂക്ഷമായ പൊടിപടലവും ശബ്ദ മലിനീകരണവും അനുഭവപ്പെടുന്നു. ഇത് യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു. ഈ വിഷയത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കാസര്‍കോട് റെയില്‍വേ പാസ്സഞ്ചര്‍ അസോസിയേഷന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ജില്ലാ പോലീസ് ചീഫിനും പരാതി നല്‍കി.

പ്ലാറ്റ്ഫോമില്‍ വെച്ചുള്ള മാര്‍ബിള്‍ കട്ടിങ് ഉടന്‍ നിര്‍ത്തിവെക്കണമെന്നും കട്ടിങ് യന്ത്രങ്ങള്‍ പ്ലാറ്റ്ഫോമിന്റെ പുറത്തേക്ക് മാറ്റണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ റെയില്‍വേ സ്റ്റേഷനിലെ ജീവനക്കാരും റെയില്‍വേ മൈത്രി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. പാസ്സഞ്ചര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നാസര്‍ ചെര്‍ക്കളമാണ് ഇമെയില്‍ വഴി പരാതി നല്‍കിയത്.

#Kasargod, #railwaystation, #pollution, #dust, #noise, #Kerala, #India, #construction

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia