പ്രസ് ക്ലബിന്റെ ഇഫ്ത്വാര്‍ ശ്രദ്ധേയമായി
Aug 8, 2012, 19:52 IST
കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച ഇഫ്ത്വാര്‍ പരിപാടി ശ്രദ്ധേയമായി. ബുധനാഴ്ച വൈകിട്ടാണ് പ്രസ് ക്ലബ് ഹാളില്‍ ഇഫ്ത്വാര്‍ ചടങ്ങ് നടന്നത്. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡണ്ട് കെ. വിനോദ് ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു.
മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുര്‍ റസാഖ്, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ റഹ്മാന്‍ തയലങ്ങാടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി മുഹമ്മദ് ഹാശിം സ്വാഗതം പറഞ്ഞു. വി.വി പ്രഭാകരന്‍, എം.ഒ വര്‍ഗീസ്, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, അബ്ദുര്‍ റഹമാന്‍ ആലൂര്‍, ടി.എ ശാഫി, മട്ടന്നൂര്‍ സുരേന്ദ്രന്, ഇ.വി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
റമസാന്‍ വ്രതവും പ്രത്യേക നമസ്കാരങ്ങളും മറ്റുദാനധര്മ്മങ്ങളും മനുഷ്യനെ ശുദ്ധീകരിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പറഞ്ഞു. യഥാര്‍ത്ഥ മുസ്ലിംകള്‍ ഒരിക്കലും അക്രമങ്ങള്‍ക്ക് മുതിരില്ല. എല്ലാ മതസ്ഥരെയും ബഹുമാനിക്കാനും ഉള്‍കൊള്ളാനും മുസ്ലിം സമുഹത്തിന് കഴിയും. പരസ്പരം സൗഹാര്‍ദ്ദവും സഹവര്‍ത്തിത്വവുമാണ് നോമ്പിനെ ധന്യമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, Ifthar, Press club, N.A Nellikunnu MLA, P.B Abdul Razak MLA, Ramzan.