മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ആദരിക്കലും മീഡിയ ഡയരക്ടറി പ്രകാശനവും 20ന്
Mar 18, 2013, 16:01 IST

കാസര്‍കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് പ്രസ് ക്ലബ് മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ ആദരിക്കുന്നു. ബുധനാഴ്ച രാവിലെ 11 മണിക്ക് പ്രസ് ക്ലബ് ഹാളില്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഉല്‍ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് കാസര്‍കോട് പ്രസ് ക്ലബ് തയ്യാറാക്കിയ മീഡിയ ഡയരക്ടറിയുടെ പ്രകാശനം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന് നല്‍കി പ്രകാശനം ചെയ്യും.
പ്രസ് ക്ലബ് പ്രസിഡണ്ട് കെ. വിനോദ്ചന്ദ്രന്‍ അധ്യക്ഷതവഹിക്കും. മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ റഹ്മാന്‍ തായലങ്ങാടി (മുന്‍ ബ്യൂറോ ചീഫ് ചന്ദ്രിക, കാസര്‍കോട്), വി.വി. പ്രഭാകരന്‍ (റിപോര്‍ട്ടര്‍, അമൃത ടി.വി., കാസര്‍കോട്), ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, (സീനിയര്‍ റിപോര്‍ട്ടര്‍, ഉത്തരദേശം), സണ്ണി ജോസഫ് (മുന്‍ ബ്യൂറോ ചീഫ് ദേശാഭിമാനി, കാസര്‍കോട്), ബാലകൃഷ്ണ പുത്തിഗെ (ബ്യൂറോ ചീഫ് പ്രജാവാണി, മംഗലാപുരം), കെ. സുബ്ബണ്ണ ഷെട്ടി (കെ.സി.സി. ചാനല്‍, കാസര്‍കോട്), എസ്. സുരേന്ദ്രന്‍ (റിപോര്‍ട്ടര്‍, കാരവല്‍), ദേവദാസ് പാറക്കട്ട (റിപോര്‍ട്ടര്‍, ഹൊസദിഗന്ധ, കാസര്‍കോട്) എന്നിവരെ ആദരിക്കും.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സെക്രട്ടറി ടി.എ. ഷാഫി പത്രപ്രവര്‍ത്തരെ പരിചയപ്പെടുത്തും. പ്രസ് ക്ലബ് സെക്രട്ടറി മുഹമ്മദ് ഹാഷിം, വൈസ് പ്രസിഡണ്ട് മട്ടന്നൂര്‍ സുരേന്ദ്രന്‍, ജോ. സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ ആലൂര്‍ പ്രസംഗിക്കും.
Keywords: Kasaragod, Kerala, KUWJ, Media Worker, Media Directory, Honorable, Respect, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.