പത്രപ്രവര്‍ത്തകരുടെ കുടുംബമേള നവ്യാനുഭവമായി
Jan 27, 2013, 15:23 IST
കാസര്‍കോട്: ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ പത്രപ്രവര്‍ത്തകരുടെ കുടുംബ മേള ആഹ്ലാദകരമായി. കടലിന്റെ ഓളങ്ങള്‍ പൊഴിച്ച സംഗീതത്തിലും കുളിര്‍ക്കാറ്റിലും അലിഞ്ഞ് പത്രപ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ അത് വലിയൊരു അനുഭവമായി. ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന് മേള ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് താനും ഒരു പത്രപ്രവര്‍ത്തകനായിരുന്നുവെന്നും, ആ അനുഭവങ്ങള്‍ ഇപ്പോഴും മനസിന്റെ ചെപ്പിലുണ്ടെന്നും എം.എല്‍.എ പറഞ്ഞു. എ.കെ.ജി കാഞ്ഞങ്ങാട്ടു വന്ന് പ്രസംഗിച്ചതിന്റെ വാര്‍ത്തയും ഫോട്ടോയും ദേശാഭിമാനി പത്രത്തിനു വേണ്ടി താനാണ് എത്തിച്ചതെന്ന് എം.എല്‍.എ പറഞ്ഞു. യു.കെ ഗ്രൂപ്പ് ചെയര്മാന് യു.കെ.യൂസഫ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. പത്രപ്രവര്ത്താനുഭവങ്ങള് അദ്ദേഹത്തിനും പങ്കുവെയ്ക്കാനുണ്ടായിരുന്നു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.വിനോദ് ചന്ദ്രന് അധ്യക്ഷത വഹിച്ചു. ബേക്കല്‍ ബീച്ച് പാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ ചാക്കോ ജോസഫ് പ്രസംഗിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് ഹാഷിം സ്വാഗതവും, ട്രഷറര്‍ ഉണ്ണികൃഷ്ണന് പുഷ്പഗിരി നന്ദിയും പറഞ്ഞു.
കസേരക്കളി, ബലൂണ്‍ പൊട്ടിക്കല്‍, ദമ്പതികളുടെ മനപ്പൊരുത്തം, കമ്പവലി, ക്രിക്കറ്റ്, കാരംസ്, ഷട്ടില്‍, ചെസ്സ് തുടങ്ങിയ ഇനങ്ങളില്‍ നടന്ന മത്സരങ്ങളില്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും പങ്കെടുത്തു. ക്രിക്കറ്റില്‍ എ.ബി.കുട്ടിയാനത്തിന്റെ നേതൃത്വത്തിലുള്ള ടീമും, കമ്പവലിയില്‍ സുനിലിന്റെ നേതൃത്വത്തിലുള്ള ടീമും വിജയിച്ചു. ഷട്ടിലില്‍ കെ.സി.ലൈജുമോനും, ഡബിള്‍സില്‍ മുജീബ് അഹമ്മദും, മുഹമ്മദ് ഹാഷിമും ജേതാക്കളായി. കസേരക്കളിയില്‍ പീതാംബരനും, മെഴുകുതിരി കത്തിക്കലില്‍ ആര്. വിദ്യയും വിജയിച്ചു. സ്ത്രീകളുടെ കസേരക്കളിയില്‍ ശാന്തിക്കാണ് ഒന്നാം സമ്മാനം. ചെസ്സില്‍ ശ്യാമും, നാരായണന് കരിച്ചേരിയും, ഷൂട്ടൗട്ടില്‍ ഷാജുവും ജേതാക്കളായി.
സമാപന സമ്മേളനത്തില്‍ എം.പി ഗ്രൂപ്പ് ചെയര്മാന് ഡോ.എം.പി.ഷാഫി ഹാജി, മലയാളംടുഡെ മാനേജിംഗ് ഡയറക്ടര്‍ സി.ഷംസുദ്ദീന്, ബേക്കല്‍ എസ്.ഐ,എം.രാജേഷ് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് മട്ടന്നൂര്‍ സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റഹ്മാന് ആലൂര് സ്വാഗതവും, സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. നാടന്‍പാട്ട്, മാജിക് ഷോ എന്നിവയും മേളയ്ക്ക് ഹരം പകര്‍ന്നു.

Keywords: Press club, Kasaragod, Family fest, Bekal beach park, Inauguration, K.Kunhiraman MLA, Kerala, Malayalam news