മോഷ്ടിച്ചവ ഉപയോഗിക്കാമെന്ന് ഇനി ആരും കരുതേണ്ട; 107 മൊബൈൽ ഫോണുകൾ സൈബർ സെല്ലിൻ്റെ സഹായത്തോടെ തിരികെ പിടിച്ച് പൊലീസ്
● ചെന്നൈ, മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നും ഫോണുകൾ കണ്ടെത്തി.
● കഴിഞ്ഞ രണ്ട് മാസത്തിനിടെ 27 ഫോണുകൾ തിരികെ നൽകി.
● ഇഎംഐ നമ്പർ ഉപയോഗിച്ചാണ് ഫോണുകൾ കണ്ടെത്തിയത്.
● ഫോണുകൾ തിരികെ നൽകുന്ന ചടങ്ങിൽ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.
കാസർകോട്: (KasargodVartha) മൊബൈൽ ഫോൺ മോഷ്ടിച്ച് ആർക്കും ഉപയോഗിക്കാമെന്ന് ഇനി ആരും കരുതേണ്ട. കാസർകോട് ജില്ലയിൽ നിന്നും മോഷണം പോയ 107 മൊബൈൽ ഫോണുകളാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് തിരിച്ചുപിടിച്ച് ഉടമസ്ഥർക്ക് കൈമാറിയത്.
സീനിയർ സിവിൽ പോലീസ് ഓഫീസർ രതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഇത്രയും ഫോണുകൾ തിരിച്ചുപിടിച്ചത്. 2024 സെപ്റ്റംബർ ഒന്ന് മുതൽ ഇതുവരെയായി മോഷണം പോയ മൊബൈൽ ഫോണുകളാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി കണ്ടെത്തിയത്.
ചെന്നൈ, കോയമ്പത്തൂർ, കിള്ളിക്കുറിച്ചി, സേലം, ബാംഗ്ലൂർ, കർണാടകയിലെ പുത്തൂർ, മംഗളൂരു, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുപോലും മൊബൈൽ ഫോണുകൾ തിരികെ എത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ 27 മൊബൈൽ ഫോണുകളാണ് ഇഎംഐ നമ്പർ വഴി കണ്ടെത്തി കാസർകോട് എ.എസ്.പി ദേവദാസ് ഉടമകൾക്ക് തിരികെ നൽകിയത്.
കാസർകോട് ഇൻസ്പെക്ടർ നളിനാക്ഷൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്.ഐ അൻസർ, എസ്.ഐ മൗഷമി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മൊബൈൽ ഫോണുകൾ കണ്ടെത്തിയ രതീഷ് കുമാറിനെ ചടങ്ങിൽ വെച്ച് അഭിനന്ദിച്ചു.
മൊബൈൽ ഫോൺ സുരക്ഷയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക.
Article Summary: Kasaragod police recover 107 stolen mobile phones.
#KasaragodPolice, #MobilePhones, #CyberCell, #KeralaPolice, #StolenPhones, #IMEI






