Advisory | പുതുവത്സരം ആഘോഷിക്കുന്നവർ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി കാസർകോട് ജില്ലാ പൊലീസ് മേധാവി
● പുതുവത്സരം സമാധാനപരമായി ആഘോഷിക്കണം.
● മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനമോടിക്കരുത്.
● പൊതുസ്ഥലങ്ങളിലെ ആഘോഷം 10 മണിക്ക് മുൻപ് അവസാനിപ്പിക്കണം.
കാസർകോട്: (KasargodVartha) പുതുവത്സരം ആഘോഷം സമാധാനപൂർണമായി ആഘോഷിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശിൽപ പറഞ്ഞു. നിയമ ലംഘനങ്ങൾ ഒഴിവാക്കി കൊണ്ടാകണം പുതുവത്സരം ആലോഷിക്കേണ്ടത്. പടക്കം പൊട്ടിച്ചും മദ്യപിച്ച് വണ്ടിയോടിച്ചും ആഘോഷങ്ങളിൽ പങ്കാളികളാകരുതെന്നും ജില്ലാ പൊലീസ് മേധാവി കാസർകോട് വാർത്തയോട് പ്രതികരിച്ചു.
ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിൻ്റെ ഭാഗത്ത് നിന്നും കർശന നടപടി ഉണ്ടാകും. മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ച് ആലോഷത്തിൽ പങ്കാളികളായാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി കൈക്കൊള്ളും. പരമാവധി സ്ഥലങ്ങളിൽ പൊലീസിൻ്റെ പരിശോധന ഉണ്ടാകും.
പൊതു സ്ഥലങ്ങളിലെ ആഘോഷങ്ങൾ 10 മണി വരെ മാത്രമേ പാടുള്ളു. ഇൻഡോർ ആഘോഷങ്ങളിലെ മ്യൂസിക് സംവിധാനങ്ങൾ 12 മണി കഴിയുന്നതോടെ ഒഴിവാക്കണം. മറ്റുള്ളവരുടെ ജീവന് ഭീഷണിയുണ്ടാകുന്ന വിധത്തിൽ മദ്യപിച്ചോ, ലഹരി ഉയോഗിച്ചോ വാഹനങ്ങൾ ഓടിച്ചാൽ പിടി വീഴുമെന്നും ജില്ലാ പൊലീസ് മേധാവി മുന്നറിയിപ്പ് നൽകി.
#NewYear #Kasaragod #PoliceAlert #SafeNewYear #KeralaPolice #DontDrinkAndDrive #KasargodVartha